കൊടിമരത്തിലെ കയർ കഴുത്തിൽ കുരുങ്ങി 11 കാരന് ദാരുണാന്ത്യം

മടിക്കൈ/കാസർകോട്: കാഞ്ഞിരപ്പൊയിൽ മൂന്ന് റോഡ് അംഗൻവാടിയിലെ കൊടിമരത്തിലെ കയർ കഴുത്തിൽ കുരുങ്ങി 11 കാരന് ദാരുണാന്ത്യം. രാജേഷ് - നീതു ദമ്പതിയുടെ മകൻ അനേക് ആണ് മരിച്ചത്. വ്യാഴം വൈകിട്ട് അഞ്ചു മണിയോടെയാണ് സംഭവം.
കഴുത്തിൽ കയർ കുരുങ്ങിയ നിലയിൽ കണ്ടെത്തിയ അനേകിൻ്റെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കാഞ്ഞിരപ്പൊയിൽ സ്കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർഥിയാണ്.









0 comments