Deshabhimani

print edition മൂന്നാംവട്ടവും പ്രസിഡന്റാകാൻ ആഗ്രഹമുണ്ടെന്ന്‌ ട്രംപ്‌

donald trump
വെബ് ഡെസ്ക്

Published on Oct 29, 2025, 04:30 AM | 1 min read


ന്യൂയോർക്ക്‌

മൂന്നാം തവണയും പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കാൻ ആഗ്രഹിക്കുന്നുണ്ടെന്ന്‌ യുഎസ്‌ പ്രസിഡന്റ്‌ ഡോണൾഡ്‌ ട്രംപ്‌. 2028ൽ വൈസ്‌ പ്രസിഡന്റാകാൻ താൽപര്യമില്ലെന്നും ട്രംപ്‌ മാധ്യമങ്ങളോട്‌ പറഞ്ഞു.


യുഎസ് ഭരണഘടനയുടെ 22-–ാം ഭേദഗതി ഒരു പ്രസിഡന്റ്‌ രണ്ടു ടേമിൽ കൂടുതൽ അധികാരത്തിൽ വരുന്നതിനെ വിലക്കുന്നു. ഭേദഗതി റദ്ദാക്കാൻ ജനപ്രതിനിധിസഭയുടെയും സെനറ്റിന്റെയും മൂന്നിൽരണ്ട് ഭൂരിപക്ഷത്തോടെയുള്ള അംഗീകാരം വേണം. അല്ലെങ്കിൽ, മൂന്നിൽരണ്ട് സംസ്ഥാന നിയമസഭകൾ ചേർന്ന് ഭരണഘടനാ കൺവൻഷൻ വിളിക്കണം. ഈ രണ്ട് സാഹചര്യങ്ങളും നടക്കാൻ സാധ്യതയില്ല. ഭേദഗതി റദ്ദാക്കൽ പ്രാബല്യത്തിൽ വരാൻ 38 സംസ്ഥാനങ്ങളുടെ അംഗീകാരവും വേണം.


ട്രംപിന്‌ മൂന്നാംവട്ടവും പദവി ഉറപ്പിക്കാൻ പദ്ധതി ഒരുങ്ങിയിട്ടുണ്ടെന്ന്‌ കഴിഞ്ഞദിവസം ട്രംപിന്റെ ഉപദേഷ്ടാവ് സ്റ്റീവ് ബാനൺ പറഞ്ഞിരുന്നു. ഉചിതമായ സമയത്ത് പദ്ധതി വെളിപ്പെടുത്തുമെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home