Deshabhimani

ട്രംപിന്റെ വിശ്വസ്തയും അസിസ്റ്റന്റ് അറ്റോർണി ജനറലുമായ ഹർമീത് കൗർ ധില്ലൺ രാജിവച്ചു

Harmeet Dhillon
വെബ് ഡെസ്ക്

Published on Nov 06, 2026, 07:17 AM | 1 min read

വാഷിം​​ഗ്ടൺ : അമേരിക്കയിലെ അസിസ്റ്റന്റ് അറ്റോർണി ജനറലും നീതിന്യായ വകുപ്പിന്റെ സിവിൽ റൈറ്റ്സ് ഡിവിഷൻ മേധാവിയും ട്രംപിന്റെ വിശ്വസ്തയുമായ ഹർമീത് കൗർ ധില്ലൺ രാജിവച്ചു. ഇടക്കാല തെരഞ്ഞെടുപ്പിന് ശേഷം ട്രംപ് ഭരണകൂടത്തിൽ നിന്ന് സ്വയം പുറത്തു പോകുന്ന ആദ്യത്തെ മുതിർന്ന ഉദ്യോഗസ്ഥയാണ് ഹർമീത്. ഇന്ത്യൻ-അമേരിക്കൻ വംശജയാണ് ഹർമീത് കൗർ ധില്ലൺ. രാജിവച്ചെങ്കിലും വൈറ്റ് ഹൗസ് ചീഫ് ഓഫ് സ്റ്റാഫ് സൂസി വൈൽസിന്റെ അഭ്യർഥന മാനിച്ച് തെരഞ്ഞെടുപ്പ് ദിവസം വരെ തുടരുകയായിരുന്നു.


ട്രംപിന്റെ നിയമ സംഘത്തിൽ അംഗമായിരുന്നു ഹർമീത്. സ്വന്തം ഇഷ്ടപ്രകാരമാണ് രാജിവച്ചതെന്ന് ഹർമീത് പറഞ്ഞെങ്കിലും ഇടക്കാല തെരഞ്ഞെടുപ്പിന് ശേഷമുള്ള രാജി ചർച്ചാ വിഷയമായിരിക്കുകയാണ്.


ചണ്ഡീഗഡിലെ ഒരു പഞ്ചാബി സിഖ് കുടുംബത്തിൽ ജനിച്ച ഹർമീത് മാതാപിതാക്കളോടൊപ്പമാണ് അമേരിക്കയിലേക്ക് എത്തിയത്. പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അടുത്ത അനുയായിയായിരുന്നു ഹർമീത്. നീതിന്യായ വകുപ്പിൽ ചേരുന്നതിന് മുമ്പ് വർഷങ്ങളോളം സാൻ ഫ്രാൻസിസ്കോയിൽ സ്വന്തമായി ഒരു നിയമ സ്ഥാപനം നടത്തിയിരുന്നു.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home