ad
Deshabhimani

മൗനം തുടര്‍ന്ന് മോദി

റഷ്യന്‍ എണ്ണ കുറയ്ക്കുമെന്ന് മോദി ഉറപ്പ് നല്‍കി; ആവർത്തിച്ച് ട്രംപ്

modi
വെബ് ഡെസ്ക്

Published on Oct 23, 2025, 06:25 AM | 1 min read

ന്യൂഡൽഹി: റഷ്യൻ ക്രൂഡോയിൽ കുറയ്‌ക്കുമെന്ന്‌ ഇന്ത്യ ഉറപ്പുനൽകിയെന്ന്‌ ട്രംപ്‌ ആവർത്തിക്കുമ്പോഴും പ്രതികരിക്കാതെ പ്രധാനമന്ത്രി നരേന്ദ്ര മോദി.


ദീപാവലിയോടനുബന്ധിച്ച് ചൊവ്വാഴ്‌ച ഇരുനേതാക്കളും നടത്തിയ ഫോൺ സംഭാഷണത്തിന്‌ ശേഷമാണ്‌ റഷ്യൻ ക്രൂഡോയിൽ കുറയ്‌ക്കുമെന്ന്‌ മോദി ഉറപ്പുനൽകിയതായി ട്രംപ്‌ ആവർത്തിച്ചത്‌ -ഫോൺ സംഭാഷണം സ്ഥിരീകരിച്ച മോദി എന്നാൽ റഷ്യൻ ക്രൂഡോയിലിന്റെ കാര്യത്തിൽ ട്രംപ്‌ നടത്തിയ അവകാശവാദത്തോട്‌ പ്രതികരിച്ചില്ല. പകരം ദീപാവലി ആശംസ നേർന്നതിന് ട്രംപിന്‌ നന്ദി അറിയിച്ചു.

ഫോൺ സംഭാഷണത്തിന്‌ ശേഷം മാധ്യമങ്ങളോട്‌ സംസാരിക്കവെയാണ്‌ റഷ്യൻ എണ്ണ വാങ്ങുന്നത്‌ കുറയ്‌ക്കാമെന്ന്‌ മോദി ഉറപ്പുനൽകിയതായി ട്രംപ്‌ പറഞ്ഞത്‌. "മോദിയുമായി നല്ല ബന്ധമാണ്‌. റഷ്യയിൽ നിന്ന്‌ അദ്ദേഹം കൂടുതലായി എണ്ണ വാങ്ങില്ല. റഷ്യ– യുക്രയ്‌ൻ യുദ്ധം അവസാനിക്കണമെന്ന്‌ അദ്ദേഹത്തിനും താൽപ്പര്യമുണ്ട്‌. എണ്ണ വാങ്ങുന്നത്‌ നേരത്തെ തന്നെ കുറച്ചുതുടങ്ങി. ഇനിയും കുറയ്ക്കും' – ട്രംപ്‌ പറഞ്ഞു.


ട്രംപിന്റെ അവകാശവാദങ്ങളോട്‌ വിദേശമന്ത്രാലയവും പ്രതികരിച്ചിട്ടില്ല. വിദേശ മന്ത്രാലയവും മ‍ൗനം പുലർത്തുകയാണ്‌.





deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home