Deshabhimani

വിദേശ വിദ്യാര്‍ഥികൾക്ക് കുരുക്ക്

പഠനത്തിനിടയിലെ വരുമാന മാര്‍ഗ്ഗങ്ങൾ അടയും; വര്‍ക് പെര്‍മിറ്റുകളിൽ നിയന്ത്രണം കടുപ്പിച്ച് ട്രംപ് ഭരണകൂടം

international students
വെബ് ഡെസ്ക്

Published on Aug 28, 2026, 01:12 PM | 2 min read

വാഷിങ്ടൺ: വിദ്യാര്‍ഥികൾക്കും സര്‍വ്വകലാശാലകൾക്കും എതിരായ നിയന്ത്രണങ്ങൾ വീണ്ടും കടുപ്പിച്ച് ട്രംപ് ഭരണകൂടം. സ്വതന്ത്ര ചിന്തകളുടെയും നിലപാടുകളുടെയും പേരിൽ സര്‍വ്വകലാശാലകളെയും വിദ്യാര്‍ഥികളെയും തുടര്‍ച്ചയായി വിമര്‍ശിച്ചതിന് പിന്നാലെ കുരുക്കുകൾ ഓരോന്നായി മുറുക്കുകയാണ്. വിദേശ വിദ്യാര്‍ഥികൾക്കുള്ള ഇന്റേൺഷിപ്പ് വർക്ക് ഓതറൈസേഷനുകളിലാണ് പുതിയ കുരുക്ക്. കരിക്കുലർ പ്രാക്ടിക്കൽ ട്രെയിനിംഗ് അഥവാ സിപിടി എന്ന ചുരുക്കപ്പേരിൽ അറിയപ്പെട്ടിരുന്ന പുറം ജോലി സൗകര്യങ്ങളെ പരിമിതപ്പെടുത്താനാണ് നീക്കം.


സിപിടി നിബന്ധനകൾ പാലിക്കാത്ത സർവകലാശാലകൾക്ക് വിദേശ വിദ്യാർത്ഥികളെ പ്രവേശിപ്പിക്കാനുള്ള അംഗീകാരം റദ്ദാക്കുമെന്ന് ഉത്തരവ് പുറപ്പെടുവിച്ചു. യു എസ് ഇമിഗ്രേഷൻ ആൻഡ് കസ്റ്റംസ് എൻഫോഴ്സ്മെന്റിന്റെ (ICE) ഭാഗമായ സ്റ്റുഡന്റ് ആൻഡ് എക്സ്ചേഞ്ച് വിസിറ്റർ പ്രോഗ്രാം കഴിഞ്ഞ ദിവസമാണ് ഉത്തരവ് പുറത്തിറക്കിയത്.


ഉത്തരവിലെ പ്രധാന നിബന്ധന കോഴ്സ് സിലബസിന്റെ അവിഭാജ്യ ഘടകമായ വിഷയത്തിൽ മാത്രമേ സിപിടി അനുവദിക്കാവൂ എന്നാണ്. സാധാരണയായി വിദേശ വിദ്യാര്‍ഥികൾ സാമ്പത്തിക കാര്യങ്ങളിൽ സ്വാശ്രയത്വം നേടിയിരുന്നത് സിപിടി വഴിയാണ്. പഠനത്തിന്റെ ഭാഗമാണെങ്കിലും ചില്ലറ വരുമാനം ലഭിക്കും. ഇക്കാര്യത്തിൽ, വിഷയ നിബന്ധനകളിൽ സര്‍വ്വകലാശാലകൾ ചെറിയ ഇളവുകൾ നൽകാറുണ്ട്. ഇമിഗ്രേഷൻ വിഭാഗത്തെ ആശ്രയിക്കാതെ തന്നെ സര്‍വ്വകലാശാലകൾക്ക് സിപിടി നൽകാം എന്ന സൗകര്യവുമുണ്ട്. ഇതിനു മേലാണ് നിയന്ത്രണം പ്രഖ്യാപിച്ചിരിക്കുന്നത്.


ഉത്തരവിനെ തുടര്‍ന്ന് യൂണിവേഴ്സിറ്റി ഓഫ് കാലിഫോർണിയ ലോസ് ആഞ്ചലസ് (UCLA), യു.സി ബെർക്ക്‌ലി തുടങ്ങിയ മുൻനിര സർവകലാശാലകൾ വിദ്യാർത്ഥികളുടെ സിപിടി അപേക്ഷകൾ താൽക്കാലികമായി നിർത്തിവച്ചിരിക്കയാണ്.


വിദേശ വിദ്യാര്‍ഥികളും

സര്‍വ്വകലാശാലകളും കണ്ണിലെ കരട്


ഡൊണൾഡ് ട്രംപിന്റെയും അദ്ദേഹം നയിക്കുന്ന യാഥാസ്ഥിതിക ഗ്രൂപ്പുകൾക്ക് സ്വാധീനമുള്ള ഭരണകൂടത്തിന്റെയും നയങ്ങൾക്കും സമീപനങ്ങൾക്കും എതിരെ ഏറ്റവും അധികം വിമര്‍ശനങ്ങൾ ഉയര്‍ന്നു വരാറുള്ളത് സര്‍വ്വകലാശാലകളിൽ നിന്നാണ്. നേരത്തെ പലസ്തീൻ അനുകൂല പ്രക്ഷോഭം, ഇസ്രയേലിന്റെ അധിനിവേശങ്ങൾക്ക് എതിരായ പ്രക്ഷോഭങ്ങൾ. ലിംഗ സമത്വ നയങ്ങൾ, വംശീയ വര്‍ണവിവേചന വിരുദ്ധ നിലപാടുകൾ എന്നിവയുടെ എല്ലാം പേരിൽ സര്‍വ്വകലാശാലകളെ ട്രംപ് ലക്ഷ്യമാക്കിയിുരന്നു. ഫണ്ട് തടയുമെന്ന് ഭീഷണിപ്പെടുത്തുകയും പലപ്പോഴും വൈകിപ്പിക്കയും ചെയ്തു.

Trump international students

പലതരത്തിലാണ് സര്‍വ്വകലാശാലകളുടെ സ്വതന്ത്ര സ്വഭാവത്തെ ഇല്ലായ്മ ചെയ്യാനുള്ള കരുക്കൾ നീക്കിയിരുന്നത്. ജോർജ്ജ് വാഷിംഗ്ടൺ യൂണിവേഴ്‌സിറ്റി സ്‌കൂൾ ഓഫ് മെഡിസിനിൽ കറുത്തവർഗ്ഗക്കാർക്കും ഹിസ്പാനിക് അപേക്ഷകർക്കും പ്രവേശനത്തിൽ മുൻഗണന നൽകുന്നുവെന്ന് ആരോപിച്ച് യു എസ് ജസ്റ്റിസ് ഡിപ്പാർട്ട്മെന്റ് അന്വേഷണം പ്രഖ്യാപിച്ചിരിക്കയാണ്. സമാനമായ പ്രശ്നങ്ങൾ ഇതര സര്‍വ്വകലാശാലകളും നേരിടുന്നു. ഇതിനിടയിലാണ് വിദ്യാര്‍ഥികളെയും നേരിട്ട് ലക്ഷ്യം വെക്കുന്നത്.





deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home