Deshabhimani

എഎ റഹിം എംപിക്ക് ക്രൂരമർദനം; ഡൽഹിയിൽ പൊലീസിന്റെ നരനായാട്ട്

AA Rahim.jpg

എ എ റഹിം എംപിയുടെ ദേഹത്തെ മർദനമേറ്റ പാടുകൾ

വെബ് ഡെസ്ക്

Published on Oct 06, 2026, 04:38 PM | 1 min read

ന്യൂഡൽഹി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ രാജി വയ്ക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ എംപിമാർ നടത്തിയ പ്രതിഷേധത്തിനെതിരെ ഡൽഹി പൊലീസിന്റെ നരനായാട്ട്. സമരത്തിൽ പങ്കെടുത്ത എ എ റഹിം എംപിയെ പൊലീസ് ക്രൂരമായി മർദിച്ചു.


ഡൽഹിയിലെ തെരഞ്ഞെടുപ്പ്‌ കമീഷൻ ആസ്ഥാനത്തേക്ക് നടത്തിയ പ്രതിഷേധ മാർച്ചിനുനേരെ യാതൊരു പ്രകോപനവുമില്ലാതെ സുരക്ഷാസേനയും പൊലീസും അക്രമം അഴിച്ചുവിടുകയായിരുന്നു. ആകാശവാണി ഭവന് മുന്നിൽവെച്ച് പ്രതിഷേധ മാർച്ച് തടഞ്ഞു.


എന്നിട്ടും പിന്തിരിഞ്ഞുപോകാതിരുന്ന എംപിമാരെ റോഡിലൂടെ വലിച്ചിഴച്ചുനീക്കി. സിപിഐ എം എംപിമാരായ ജോൺ ബ്രിട്ടാസിനെയും എ എ റഹീമിനെയും കസ്റ്റഡിയിലെടുത്തു.


ലോക്സഭാ പ്രതിപക്ഷനേതാവ് രാഹുൽ​ഗാന്ധി ഉൾപ്പെടെയുള്ള ഇന്ത്യാ കൂട്ടായ്‌മയിലെ ഇരുന്നൂറോളം എംപിമാരും പ്രവർത്തകരുമടക്കം ആയിരക്കണക്കിനാളുകൾ പ്രതിഷേധം തുടരുകയാണ്. ​ഗ്യാനേഷ് കുമാര്‍ രാജിവയ്ക്കാതെ സമരത്തിൽനിന്ന് പിന്മാറില്ലെന്ന് പ്രതിപക്ഷ എംപിമാർ പ്രഖ്യാപിച്ചു.


ഗ്യാനേഷ്‌ കുമാർ ഉടൻ രാജിവയ്‌ക്കുക, എസ്‌ഐആറിന്‌ മുൻപും ശേഷവും വോട്ടർപട്ടികയിൽനിന്ന്‌ ഒഴിവാക്കിയവരുടെ വിവരങ്ങൾ പുറത്തുവിടുക, എസ്‌ഐആറിന്‌ മുൻപുള്ള വോട്ടർപട്ടിക ഭാവി തെരഞ്ഞെടുപ്പുകൾക്ക്‌ ഉപയോഗിക്കണം എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് പ്രതിഷേധം.




deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home