Deshabhimani

15 കാരനെതിരെ ലൈംഗിക അതിക്രമം: പ്രതിക്ക് 47 വർഷം കഠിനതടവും 32000 രൂപ പിഴയും

arrest lockup
വെബ് ഡെസ്ക്

Published on Oct 06, 2026, 04:45 PM | 1 min read

തിരുവനന്തപുരം: പതിനഞ്ചുകാരനെതിരെ ലൈംഗിക അതിക്രമം നടത്തിയ പ്രതിക്ക് 47 വർഷം കഠിനതടവും 32000 രൂപ പിഴയും ശിക്ഷ. തിരുവനന്തപുരം അതിവേഗ പ്രത്യേക കോടതി ജഡ്ജി അഞ്ജു മീര ബിർളയാണ് പ്രതി ദാസ് ആന്റണിയെ (43) ശിക്ഷിച്ചത്. പിഴ ഒടുക്കാത്ത പക്ഷം മൂന്നു വർഷവും മൂന്ന് മാസവും കൂടുതൽ ആയി ശിക്ഷ അനുഭവിക്കണം.


2025 മെയ് 24നാണ് കേസിന് ആസ്പദമായ സംഭവം. അയൽവാസിയായ കുട്ടിയെ വീട്ടിലേക്ക് വിളിച്ചുവരുത്തി പീഡിപ്പിക്കുകയായിരുന്നു. കുട്ടിയെ വീട്ടിൽ പൂട്ടിയിട്ടായിരുന്നു പീഡനം. സംഭവത്തിൽ ഭയന്ന കുട്ടി പീഡന വിവരം ആദ്യം പുറത്ത് പറഞ്ഞിരുന്നില്ല. പിന്നീട് അയൽവാസിയുടെ വീട്ടിലേക്ക് സാധനങ്ങൾ വാങ്ങാൻ വീട്ടുകാർ പറഞ്ഞിട്ടും കുട്ടി പോവാത്തതോടെയാണ് പീഡനവിവരം പുറത്തറിഞ്ഞത്. തുടർന്ന് കുട്ടിയുടെ അമ്മ വലിയതുറ പോലീസിൽ വിവരം അറിയിക്കുകയായിരുന്നു.


പ്രോസീക്യൂഷനു വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രൊസീക്യൂട്ടർ അഡ്വ. ആർ എസ് വിജയ് മോഹൻ, അഡ്വ. പി സുരഭി എന്നിവർ ഹാജരായി. വലിയതുറ പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ ആർ പ്രകാശ്, എസ് അരുൺ എന്നിവരണ് കേസ് അന്വേഷിച്ചത്. പ്രോസീക്യൂഷൻ 16 സാക്ഷികളെ വിസ്തരിച്ചു 16 രേഖകളും മൂന്ന് തൊണ്ടിമുതലും ഹാജരാക്കി.




deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home