Deshabhimani

സ്വകാര്യബസിടിച്ച് ഗുരുതര പരിക്കേറ്റ വിജി ടീച്ചർക്ക് വിട; മസ്തിഷ്ക മരണം സ്ഥിരീകരിച്ചതിന് പിന്നാലെ അവയവദാനം

Thodupuzha Accident Viji Teacher

വിജി

വെബ് ഡെസ്ക്

Published on Oct 06, 2026, 05:00 PM | 1 min read

തൊടുപുഴ: തൊടുപുഴ മടക്കത്താനം കൊച്ചങ്ങാടിക്ക് സമീപം സ്വകാര്യ ബസിടിച്ച് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന റിട്ടയേർഡ് അധ്യാപിക വിജി (56) മരിച്ചു. മസ്തിഷ്ക മരണം സ്ഥിരീകരിച്ചതിനെ തുടർന്ന് വിജിയുടെ കോർണിയകൾ ദാനം ചെയ്യാൻ കുടുംബാംഗങ്ങൾ തീരുമാനിച്ചു. വൃക്ക, കരൾ എന്നിവയും ദാനം ചെയ്യാനും കുടുംബം തീരുമാനിച്ചിരുന്നു. എന്നാൽ ഡോക്‌ടർമാരെത്തി പരിശോധിച്ച് ഈ അവയവങ്ങൾ എടുക്കാനാവുന്ന സ്ഥിതിയിലല്ലെന്ന് അറിയിക്കുകയായിരുന്നു.


തൊടുപുഴ - മൂവാറ്റുപുഴ റോഡിൽ ഞായർ വൈകിട്ടായിരുന്നു അപകടം. മകനോടൊപ്പം ബൈക്കിൽ സഞ്ചരിക്കവേ സ്വകാര്യ ബസ് ഇടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ വിജിയെ അടിയന്തര ചികിത്സയ്ക്കായി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വിദഗ്ധ ചികിത്സ നൽകിയെങ്കിലും ആരോഗ്യനില അതീവ ഗുരുതരമായി തുടരുകയായിരുന്നു. തുടർന്ന് നടത്തിയ വിശദമായ പരിശോധനകൾക്ക് ശേഷമാണ് വിജിയുടെ മസ്തിഷ്ക മരണം സ്ഥിരീകരിച്ചത്.


വിനയചന്ദ്രനാണ് വിജിയുടെ ഭർത്താവ്. നെടുമ്പാശ്ശേരി എയർപോർട്ട് ജീവനക്കാരനായ അനുരൂപ് ഏക മകൻ. സംസ്കാരം ബുധൻ വൈകിട്ട് നാലിന് വീട്ടുവളപ്പിൽ നടക്കും.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home