Deshabhimani

ഹോർമുസിൽ കപ്പലിന് നേരെ ആക്രമണം; ഇന്ത്യക്കാരുൾപ്പെടെ 12 ജീവനക്കാർക്ക് പരിക്ക്

hormuz MT On Peace ship attack
വെബ് ഡെസ്ക്

Published on Oct 06, 2026, 04:54 PM | 1 min read

തെഹ്റാൻ: ഹോർമുസ് കടലിടുക്ക് വഴി സഞ്ചരിക്കുകയായിരുന്ന കപ്പലിന് നേരെ ഒമാൻ തീരത്തുവച്ച് മിസൈൽ ആക്രമണം. പനാമ പതാകയുള്ള വാണിജ്യ കപ്പലായ 'എംടി ഓൺ പീസ്' നേരെയാണ് ആക്രമണമുണ്ടായത്. കപ്പലിലെ 12 ജീവനക്കാർക്ക് പരിക്കേറ്റതായാണ് റിപ്പോർട്ടുകൾ. ഇതിൽ 11 പേർ ഇന്ത്യക്കാരാണെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു.


പരിക്കേറ്റവരെ ഒമാൻ അധികൃതരുടെ സഹായത്തോടെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി. ഒമാനിലെ ഖസാബിലെത്തിച്ച് ഇവർക്ക് ചികിത്സ നൽകി. കപ്പലിൽ ആകെ 19 ജീവനക്കാരാണുണ്ടായിരുന്നത്. ഇതിൽ 17 പേരും ഇന്ത്യൻ പൗരന്മാരാണ്.


ഇന്ത്യ ആക്രമണത്തെ ശക്തമായി അപലപിച്ചു. ഉടനടി സഹായമെത്തിച്ച ഒമാൻ ഭരണകൂടത്തിന് നന്ദി അറിയിക്കുകയും ചെയ്തു. ഹോർമുസ് വഴി കടന്നുപോകുന്ന കപ്പലുകൾക്ക് നേരെ നിരന്തരം ആക്രമണങ്ങളുണ്ടാകുന്നതിൽ വലിയ ആശങ്കയുണ്ട്. ഇത്തരം ആക്രമണങ്ങൾ ഉടൻ അവസാനിപ്പിക്കണമെന്നും വിദേശകാര്യ മന്ത്രാലയം ആവശ്യപ്പെട്ടു.


ലോകത്തിലെ മൊത്തം എണ്ണയുടെയും എൽഎൻജിയുടെയും അഞ്ചിലൊന്ന് ഭാഗവും കടന്നുപോകുന്ന പ്രധാന വാണിജ്യപാതയാണ് ഹോർമുസ്. ഇവിടത്തെ തടസങ്ങൾ എണ്ണവില വർദ്ധനവിനും ഊർജ്ജ വിതരണ പ്രതിസന്ധിക്കും കാരണമാകുന്നുണ്ട്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home