ലോകത്തിലെ ഏറ്റവും ഉച്ചത്തിൽ അലറുന്ന മനുഷ്യന്‍; ഗിന്നസ് റെക്കോർഡ് സ്വന്തമാക്കി 58കാരൻ

image: cnn
മെൽബൺ: ലോകത്തിലെ ഏറ്റവും ഉച്ചത്തിൽ അലറുന്ന മനുഷ്യനെന്ന ഗിന്നസ് ലോക റെക്കോർഡ് സ്വന്തമാക്കി ഒരു ഓസ്‌ട്രേലിയക്കാരൻ. ഓസ്‌ട്രേലിയയലിൽ എയർ കണ്ടീഷണർ ക്ലീനറായ ജോസഫ് മക്‌ഗ്രെയ്ൽ ബേട്ടപ്പാണ് റെക്കോർഡ് നേട്ടത്തിനുടമ.
122.4 ഡെസിബെല്ലിൽ 'നൗ' എന്ന് ഉറക്കെ വിളിച്ചാണ് ഈ 58കാരൻ ഗിന്നസ് റെക്കോർഡ് സ്വന്തമാക്കിയത്. ജെറ്റ് വിമാനം, തൊട്ടടുത്ത് കൂടി സൈറൺ മുഴക്കി പാഞ്ഞുപോകുന്ന ഒരു ആംബുലൻസ് എന്നിവയുടെ ശബ്ദത്തിന് തുല്യമാണ് ജോസഫ് അലറിവിളിച്ച ശബ്ദം. കാൻബറ നിവാസിയായ ജോസഫ് കഴിഞ്ഞ ആഴ്ച ഗിന്നസ് വേൾഡ് റെക്കോർഡ്‌സിൽ ഇതുവരെ രേഖപ്പെടുത്തിയതിൽ വച്ച് ഏറ്റവും ഉച്ചത്തിൽ വിളിക്കുന്ന വ്യക്തിയായി ഗിന്നസ് അധികൃതർ സാക്ഷ്യപ്പെടുത്തി. 1994 ൽ വടക്കൻ അയർലൻഡിലെ സ്‌കൂൾ അധ്യാപികയായ അന്നലീസ ഫ്‌ലാനഗനാണ് മുൻ റെക്കോർഡ്.
ഇത് രണ്ടാം തവണയാണ് ജോസഫ് ലോക റെക്കോർഡ് നേടുന്നത്. 2019 -ൽ 10 അമ്പുകൾ വേഗത്തിൽ എയ്യുന്നതിനുള്ള ആർച്ചറി റെക്കോർഡ് (60.03 സെക്കൻഡ്) അദ്ദേഹം നേടിയിരുന്നു.










0 comments