'ക്ഷമിക്കണം, ഇതല്ലാതെ മറ്റൊരു വഴിയില്ല'; അമ്മയ്ക്ക് വീഡിയോ സന്ദേശമയച്ച് നീറ്റ് വിദ്യാര്‍ഥി ജീവനൊടുക്കി

മുംബൈ : നീറ്റ് പുനഃപരീക്ഷയ്ക്ക് പിന്നാലെ 18 വയസുകാരനായ വിദ്യാർഥി ആത്മഹത്യ ചെയ്തു. മഹാരാഷ്ട്ര, ഹിംഗോളി സ്വദേശിയായ സുശീൽ ധാഗെയാണ് ആത്മഹത്യ ചെയ്തത്.
മരിക്കുന്നതിന് മുൻപ് മാതാപിതാക്കളോട് ക്ഷമ ചോദിച്ച് കൊണ്ട് വിദ്യാർഥി ഫോണിൽ ഒരു വീഡിയോ റെക്കോർഡ് ചെയ്തിരുന്നു. അമ്മയ്ക്ക് വീഡിയോ അയച്ചതിന് പിന്നാലെ കിണറ്റിൽ ചാടി ആത്മഹത്യ ചെയ്യുകയായിരുന്നു. 'അമ്മേ, ഞാൻ എന്റെ ജീവനെടുക്കാൻ പോവുകയാണ്. നിങ്ങൾ ഒരിക്കലും വിഷമിക്കരുത്. അടുത്ത ജന്മത്തിൽ ഞാൻ വീണ്ടും അമ്മയുടെ ഗർഭപാത്രത്തിൽ തന്നെ ജനിക്കും. അന്ന് നിങ്ങൾക്ക് ഞാൻ വേദനയുണ്ടാക്കില്ല. ദയവായി എന്നോട് ക്ഷമിക്കൂ. സുമേധിനെ നന്നായി നോക്കണം. ഞാൻ വളരെയധികം വേദനയിലാണ്. എനിക്ക് ഇതല്ലാതെ മറ്റൊന്നും ചെയ്യാൻ കഴിയുന്നില്ല. എനിക്ക് ഇനി കൂടുതലൊന്നും മനസിലാവുകയുമില്ല', സുശീൽ ധാഗെ വീഡിയോയിൽ പറഞ്ഞതായി എൻഡിടിവി റിപ്പോർട്ട് ചെയ്തു.
ചോദ്യപേപ്പർ ചോർച്ചയെ തുടർന്ന് മെയ് മൂന്നിന് റദ്ദാക്കിയ നീറ്റ് പരീക്ഷ ജൂൺ 21ന് വീണ്ടും നടത്തിയിരുന്നു. എന്നാൽ, പുനഃപരീക്ഷ ബുദ്ധിമുട്ടായിരുന്നതിനാൽ വിദ്യാർഥി മാനസിക സമ്മർദത്തിലായിരുന്നുവെന്ന് മാതാപിതാക്കൾ പറയുന്നു.










0 comments