ad
Deshabhimani

ഇംഗ്ലണ്ട് പര്യടനം; വൈഭവ് സൂര്യവംശിക്ക് പ്രത്യേക ഡ്രസ്സിംഗ് റൂം നിർബന്ധമാക്കി ഇസിബി

v sooryavanshi

Photo Credit:ICC

വെബ് ഡെസ്ക്

Published on Jun 25, 2026, 03:43 PM | 1 min read

ലണ്ടൻ: വരാനിരിക്കുന്ന ഇംഗ്ലണ്ട് പര്യടനത്തിൽ ഇന്ത്യൻ ടീമിലെ ഏറ്റവും പ്രായം കുറഞ്ഞ താരമായ 15-കാരൻ വൈഭവ് സൂര്യവൻഷിക്ക് പ്രത്യേക ഡ്രസ്സിംഗ് റൂം സൗകര്യം ഒരുക്കും.


16 വയസ്സിൽ താഴെയുള്ള കായികതാരങ്ങൾക്കായി ഇംഗ്ലണ്ട് ആൻഡ് വെയ്‌ൽസ് ക്രിക്കറ്റ് ബോർഡ് ഏർപ്പെടുത്തിയിട്ടുള്ള കർശനമായ സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചാണ് ഈ നടപടി.


മത്സരങ്ങൾക്കിടയിലും ടീം യോഗങ്ങളിലും സഹതാരങ്ങൾക്കൊപ്പം സമയം ചെലവഴിക്കാൻ വൈഭവിന് അനുമതിയുണ്ടെങ്കിലും, വസ്ത്രം മാറുന്നതിനായി പ്രത്യേക മുറി ഉപയോഗിക്കണമെന്ന് അധികൃതർ നിർദ്ദേശിച്ചു.


താരത്തിന്റെ പ്രായം കണക്കിലെടുത്ത് അസാധാരണമായ ചില ഇളവുകളും ബിസിസിഐയും ഇസിബിയും ചേർന്ന് നൽകിയിട്ടുണ്ട്. പതിവ് രീതികൾക്ക് വിരുദ്ധമായി വൈഭവിന്റെ മാതാപിതാക്കൾക്ക് ഈ പര്യടനത്തിലുടനീളം താരത്തോടൊപ്പം താമസിക്കാനും യാത്ര ചെയ്യാനുമുള്ള അനുമതി ലഭിച്ചു.


ബിസിസിഐ ആണ് ഇതിനായുള്ള എല്ലാ ചെലവുകളും വഹിക്കുന്നത്. ഇതിനു പുറമെ, ക്രിക്കറ്റ് വേദികളിലെ സേഫ്ഗാർഡിംഗ് ഓഫീസർമാരും ഇന്ത്യൻ ടീം ലെയ്‌സൺ ഓഫീസറും സംയുക്തമായി ഈ സുരക്ഷാ ക്രമീകരണങ്ങൾ നിരീക്ഷിക്കും.


നേരത്തെ ആഭ്യന്തര ക്രിക്കറ്റിലും ഐപിഎല്ലിലും രാജസ്ഥാൻ റോയൽസിനൊപ്പവും വൈഭവ് ഡ്രസ്സിംഗ് റൂമുകൾ പങ്കിട്ടിട്ടുണ്ടെങ്കിലും, അന്താരാഷ്ട്ര തലത്തിലെ നിയമങ്ങൾ കൂടുതൽ കർശനമാണ്.


വരാനിരിക്കുന്ന അയർലൻഡ്, ഇംഗ്ലണ്ട് പരമ്പരകളിൽ വൈഭവ് കളത്തിലിറങ്ങിയാൽ, സച്ചിൻ ടെണ്ടുൽക്കറുടെ റെക്കോർഡ് തകർത്ത് ഇന്ത്യയ്ക്കുവേണ്ടി അരങ്ങേറ്റം കുറിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ പുരുഷ ക്രിക്കറ്ററായി അദ്ദേഹം മാറും. ജൂൺ 26-ന് ബെൽഫാസ്റ്റിലാണ് അയർലൻഡിനെതിരായ ആദ്യ മത്സരം.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home