ad
Deshabhimani

പ്രതികരിക്കാതെ യുഎസും ഇറാനും

യുഎസ് - ഇറാൻ ചർച്ചകൾ അടുത്ത ആഴ്ച പുനരാരംഭിക്കുമെന്ന് പാകിസ്ഥാൻ

US-Iran talks
വെബ് ഡെസ്ക്

Published on Jun 25, 2026, 03:38 PM | 1 min read

ലാഹോര്‍: അമേരിക്കയും ഇറാനും തമ്മിലുള്ള സമാധാന ചർച്ചകൾ അടുത്ത ആഴ്ചയോടെ പുനരാരംഭിക്കുമെന്ന് പാകിസ്ഥാൻ അറിയിച്ചു. ഇരുരാജ്യങ്ങളും ചർച്ചയ്ക്ക് തയ്യാറാണെന്നും പ്രക്രിയകൾ പുരോഗമിക്കുകയാണെന്നും വിദേശകാര്യ വക്താവ് താഹിർ അന്ദ്രാബി വ്യക്തമാക്കി.


സമാധാനം പുനഃസ്ഥാപിക്കുന്നത് ലക്ഷ്യമിട്ട് കഴിഞ്ഞ ആഴ്ച ഇരുരാജ്യങ്ങളും തമ്മിൽ ധാരണാപത്രത്തിൽ ഒപ്പുവെച്ചിരുന്നു. ഇതിന്റെ തുടർച്ചയായി സ്വിറ്റ്സർലൻഡിലെ ബർഗൻസ്റ്റോക്കിൽ വെച്ച് ഇരുരാജ്യങ്ങളും സാങ്കേതികതല ചർച്ചകൾ നടത്തി. മധ്യസ്ഥരും ധാരണാപത്രത്തിന്റെ ‘ഗ്യാരന്റർമാരുമായ’ പാകിസ്ഥാൻ, ഖത്തർ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു ചർച്ച. 60 ദിവസത്തിനകം അന്തിമ സമാധാന കരാറിലെത്തുന്നതിനുള്ള റോഡ്മാപ്പിന് ഈ ചർച്ചയിൽ രൂപം നൽകിയിട്ടുണ്ട്.


എന്നാൽ ചര്‍ച്ച മുന്നേറുന്നതിനിടെ യു എസ് പ്രസിഡന്റ് നടത്തിയ ഭീഷണികളും വിവാദ പ്രസ്താവനകളും തിരിച്ചടിയായി. ചര്‍ച്ചകൾ പാതിവഴി നിര്‍ത്തി ഇറാൻ സംഘം മടങ്ങി. ചർച്ചകളിൽ ഇപ്പോൾ വന്നിരിക്കുന്നത് താൽക്കാലികമായ ഒരു ഇടവേള മാത്രമാണെന്നും, അടുത്ത ചൊവ്വാഴ്ചയോടെ ചർച്ചകൾ പുനരാരംഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അന്ദ്രാബി വ്യക്തമാക്കി. എന്നാൽ, ചർച്ചകൾ പുനരാരംഭിക്കുന്നതുമായി ബന്ധപ്പെട്ട് അമേരിക്കയോ ഇറാനോ ഇതുവരെ ഔദ്യോഗിക പ്രതികരണങ്ങൾ നടത്തിയിട്ടില്ല.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home