ആർഎസ്‌എസ് പരിപാടിയിൽ കേന്ദ്ര സർവകലാശാല വി സി മുഖ്യാതിഥി

കാസർകോട്: ആർഎസ്എസ് പരിപാടിയിൽ മുഖ്യാതിഥിയായി പങ്കെടുത്ത് കേരള കേന്ദ്ര സര്‍വകലാശാല വൈസ് ചാൻസലർ. ആർഎസ്എസ് ശതാബ്ദിയോടനുബന്ധിച്ച് സംഘടിപ്പിച്ച പരിപാടിയിലാണ് പെരിയയിലെ കേന്ദ്ര സര്‍വകലാശാല വി സി സിദ്ധു പി അൽഗൂർ പങ്കെടുത്തത്.
കാഞ്ഞങ്ങാട്ടാണ് പരിപാടി സംഘടിപ്പിച്ചത്. ആർഎസ്എസിന്റെ ജില്ലാ, സംസ്ഥാന നേതാക്കളൊക്കെ പരിപാടിയിൽ പങ്കെടുത്തിരുന്നു. മംഗളൂരുവിൽനിന്നുള്ള ആർഎസ്എസ് നേതാക്കളും എത്തി.
നേരത്തെ ആർഎസ്‌എസ് തലവൻ മോഹൻ ഭാഗവത് തിരുവനന്തപുരത്ത് വിളിച്ചുചേർത്ത പരിപാടിയിൽ കേരള, എംജി, മലയാള സർവകലാശാലകളിലെ വി സിമാർ പങ്കെടുത്തിരുന്നു. സർവകലാശാലകളിൽ സംഘപരിവാർ അജണ്ടകൾ അടിച്ചേൽപ്പിക്കുന്നതുമായി ബന്ധപ്പെട്ട ആശങ്കാജനകമായ ചർച്ചകൾ നടക്കവെയാണ് ചടങ്ങൾ ലംഘിച്ചുകൊണ്ട് വി സിമാർ ആർഎസ്എസ് പരിപാടികളിൽ പങ്കെടുക്കുന്നത്.










0 comments