Deshabhimani

കട്ടപ്പനയില്‍ ബൈക്ക് അപകടത്തിൽ യുവാവ് മരിച്ചു

Gokul P Sekhar

ഗോകുല്‍ പി ശേഖര്‍

വെബ് ഡെസ്ക്

Published on Oct 06, 2026, 12:32 PM | 1 min read

കട്ടപ്പന: കട്ടപ്പനയില്‍ ബൈക്ക് നിയന്ത്രണംവിട്ട് മതിലില്‍ ഇടിച്ച് യുവാവ് മരിച്ചു. വള്ളക്കടവ് പ്ലാത്താനത്ത് ഗോകുല്‍ പി ശേഖര്‍(28) ആണ് മരിച്ചത്.


തിങ്കളാഴ്ച രാത്രി പത്തോടെ ഇരുപതേക്കര്‍- വള്ളക്കടവ് റോഡിലാണ് അപകടം. ഗോകുല്‍ ബൈക്കിലും ഒപ്പമുണ്ടായിരുന്ന രണ്ട് സുഹൃത്തുക്കള്‍ രണ്ട് കാറുകളിലുമായി കട്ടപ്പനയിലെത്തി തിരികെ വള്ളക്കടവിലേക്ക് മടങ്ങുകയായിരുന്നു. കാറുകളിലായിരുന്ന സുഹൃത്തുക്കള്‍ അവരുടെ വീടുകളിലെത്തി ഏറെനേരം കഴിഞ്ഞിട്ടും ഗോകുലിനെ കാണാത്തതിനെ തുടര്‍ന്ന് ഇവര്‍ ഇതേ റൂട്ടില്‍ തിരികെ വന്നപ്പോള്‍ ബൈക്ക് മതിലില്‍ ഇടിച്ച് ഗോകുല്‍ ഗുരുതരമായി പരിക്കേറ്റ നിലയിലായിരുന്നു.


ഉടന്‍ കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനുശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.


മാള്‍ട്ടയില്‍ ജോലി ചെയ്യുകയായിരുന്ന ഗോകുല്‍ ആറുമാസം മുമ്പാണ് നാട്ടിലെത്തിയത്. സുഹൃത്തുക്കള്‍ക്കൊപ്പം ബിസിനസ് ആരംഭിക്കാനുള്ള തയാറെടുപ്പിലായിരുന്നു.


സംസ്‌കാരം ചൊവ്വാഴ്ച വൈകിട്ട് വീട്ടുവളപ്പില്‍. അച്ഛന്‍: ശേഖരന്‍ നായര്‍. അമ്മ: ഗീത. സഹോദരങ്ങള്‍: മനു, രാഹുല്‍.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home