Deshabhimani

നേവൽ ഡോക് യാർഡിൽ 283 അപ്രന്റീസ്

navy jobs
വെബ് ഡെസ്ക്

Published on Oct 06, 2026, 12:37 PM | 1 min read

ഇന്ത്യൻ നാവികസേനയ്ക്ക് കീഴിലുള്ള മുംബൈ നേവൽ ഡോക് യാർഡിലെ ഡോക്യാർഡ് അപ്രന്റീസ് സ്കൂളിൽ വിവിധ ട്രേഡുകളിലായി അപ്രന്റീസ് പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു. ആകെ 283 ഒഴിവുണ്ട്‌. യോഗ്യതയുള്ള എല്ലാ ഇന്ത്യൻ പ‍ൗരന്മാർക്കും അപേക്ഷിക്കാം. മുംബൈയിലെ ഡോക്യാർഡ് അപ്രന്റീസ് സ്കൂളിലായിരിക്കും പരിശീലനം. ഭൂരിഭാഗം നോൺ-ഹസാർഡസ്, ഹസാർഡസ് ട്രേഡുകൾക്കും (ഉദാഹരണത്തിന് ഇലക്ട്രീഷ്യൻ, ഫിറ്റർ, മെഷിനിസ്റ്റ്, വെൽഡർ തുടങ്ങിയവ) പ്രതിമാസം 9600 രൂപ വീതമാണ് സ്റ്റൈപ്പൻഡ്. ക്രെയിൻ ഓപ്പറേറ്റർ തസ്തികയ്ക്ക് 8200 രൂപയും റിഗ്ഗർ തസ്തികയ്ക്ക് 6800 രൂപയാണ് സ്റ്റൈപ്പൻഡ്.


റിഗ്ഗർ, ക്രെയിൻ ഓപ്പറേറ്റർ ഒഴികെയുള്ള മറ്റ് 30 ട്രേഡുകളിലേക്ക് അപേക്ഷിക്കാൻ കുറഞ്ഞത് 50 ശതമാനം മാർക്കോടെയുള്ള പത്താം ക്ലാസ് വിജയവും ബന്ധപ്പെട്ട ട്രേഡിലെ ഐടിഐ (ITI - NCVT/SCVT) സർട്ടിഫിക്കറ്റും നിർബന്ധമാണ്. ക്രെയിൻ ഓപ്പറേറ്റർ തസ്തികയിലേക്ക് 50 ശതമാനം മാർക്കോടെയുള്ള പത്താം ക്ലാസ് വിജയവും റിഗ്ഗർ തസ്തികയിലേക്ക് 50 ശതമാനം മാർക്കോടെയുള്ള എട്ടാം ക്ലാസ് വിജയവും ഉള്ളവർക്ക് അപേക്ഷിക്കാം. സാധാരണ ട്രേഡുകൾക്ക് കുറഞ്ഞത് 14 വയസ്സും അപകടസാധ്യതയുള്ള ട്രേഡുകൾക്ക് കുറഞ്ഞത് 18 വയസ്സും പൂർത്തിയായിരിക്കണം. അപേക്ഷകരിൽനിന്ന്‌ പത്താം ക്ലാസിലെയും ഐടിഐയിലെയും മാർക്കിന്റെ അടിസ്ഥാനത്തിൽ തയ്യാറാക്കുന്ന ചുരുക്കപ്പട്ടികയിൽനിന്നാണ് ഉദ്യോഗാർഥികളെ തിരഞ്ഞെടുക്കുക. തുടർന്ന് ഇവർക്കായി ഒബ്ജക്ടീവ് രീതിയിലുള്ള എഴുത്തുപരീക്ഷ നടത്തും.


ജനറൽ സയൻസ്, മാത്തമാറ്റിക്സ്, ജനറൽ നോളജ്‌ എന്നീ വിഷയങ്ങളിൽനിന്നായി 100 മാർക്കിന്റെ ചോദ്യങ്ങൾ പരീക്ഷയ്ക്കുണ്ടാകും. മുംബൈയിലും താനെ, കാന്തിവാലി തുടങ്ങിയ പരിസര പ്രദേശങ്ങളിലുമുള്ള കേന്ദ്രങ്ങളിലുമായിരിക്കും പരീക്ഷ നടക്കുക. അപേക്ഷാ ഫീസ്‌ ഇല്ല. apprenticeshipregistration.com വഴി അപേക്ഷിക്കാം. വിജ്ഞാപനം എംപ്ലോയ്മെന്റ് ന്യൂസിൽ പ്രസിദ്ധീകരിച്ച് അഞ്ചാംദിവസം മുതൽ ഓൺലൈൻ രജിസ്ട്രേഷൻ ആരംഭിക്കുന്നതാണ്. രജിസ്ട്രേഷൻ ആരംഭിച്ച തീയതി മുതൽ 21 ദിവസത്തിനകം അപേക്ഷിക്കണം.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home