Deshabhimani

ഇടതു കൈയില്ലാതെ ജനനം; സോഫ്റ്റ്‍വെയർ എൻജിനീയറിങ്ങിൽ കരിയർ പടുത്തുയര്‍ത്തി ഭരത്

Say Bharath

Photo: NDTV

വെബ് ഡെസ്ക്

Published on Oct 06, 2026, 12:59 PM | 1 min read

ഹൈദരാബാദ്: സോഫ്റ്റ‍്‍വെയർ എൻജിനീയറിങ്ങിൽ സ്വന്തം കരിയർ കെട്ടിപ്പടുത്ത സായ് ഭരത് കടന്നുവന്ന വഴികൾ പ്രതിസന്ധി നിറഞ്ഞതായിരുന്നു. എല്ലാ കനൽ വഴികളും താണ്ടി ഇന്ന് ഭരത് എത്തി നിൽക്കുന്നത് ഓൺലൈൻ വിപണന ശൃംഖലയിൽ സ്ഥാനം ഉറപ്പിച്ച ആമസോണിൽ സോ‌ഫ്റ്റ്‍വെയർ എൻജിനീയർ എന്ന പദവിയിലാണ്. പ്രതിവർഷം 50 ലക്ഷം രൂപയിലധികമാണ് ഭരതിന് ലഭിക്കുന്ന ശമ്പളം.


2023ലാണ് എൻഐടി വാരാങ്കലിൽനിന്നുമാണ് സായ് ഭരത് കമ്പ്യൂട്ടർ സയൻസിൽ ബിരുദം പൂർത്തിയാക്കിയത്. ആമസോൺ പേയിൽ സോഫ്റ്റ്‌വെയർ ഡെവലപ്‌മെന്റ് എൻജിനീയറായ ഭരതിന്റെ ജനനം ഇടതുകൈ ഇല്ലാതെയായിരുന്നു. ശാരീരിക വെല്ലുവിളികൾ നിശ്ചയദാർഢ്യത്തിന് മുൻപിൽ തലകുനിക്കുമെന്നാണ് ഭരത് തന്റെ ജീവിതം കൊണ്ട് സമൂഹത്തെ പഠിപ്പിച്ചു. ഈ യുവാവിന്റെ ജീവിത വിജയത്തോടൊപ്പം സാങ്കേതിക രം​ഗത്തെ പ്രവർത്തനങ്ങളും എടുത്തുപറഞ്ഞുകൊണ്ട് എക്സിൽ പങ്കിട്ട കുറിപ്പ് ഏറെ ശ്രദ്ധേയമായി.


പഠനം കഴിഞ്ഞിറങ്ങിയ ഭരത് 2024 ജനുവരിയിലാണ് ആമസോണിൽ സോഫ്റ്റ്‍വെയർ ഡെവലപ്മെന്റ് എൻജിനീയറായി ജോലിയിൽ പ്രവേശിച്ചത്. തുട‌ർന്ന് 2026 ഒക്ടോബറിൽ SDE-II സ്ഥാനക്കയറ്റം നേടി. നിലവിൽ ആമസോൺ ഷോപ്പിങ് ആപ്പിനുള്ളിലെ ആമസോൺ പേ എന്ന സർവീസിന് സ്വതന്ത്രമായ ആപ്ലിക്കേഷൻ രൂപപ്പെടുത്തി എടുക്കുന്ന ജോലി തിരക്കുകളിലാണ് ഭരത്.


ആമസോണിൽ മുഴുവൻ സമയ ജീവനക്കാരനായി ചേരുന്നതിന് മുമ്പ്, 2023 ജൂലൈ മുതൽ നവംബർ വരെ സാരസ് അനലിറ്റിക്സിൽ സോഫ്റ്റ്‍വെയർ എൻജിനീയറായി ഭരത് ജോലി ചെയ്തിരുന്നു. ബാക്ക്‌എൻഡ് ഡെവലപ്‌മെന്റ്, ആപ്ലിക്കേഷൻ പ്രോഗ്രാമിങ് ഇന്റർഫേസുകൾ (APIs) ക്രമീകരിക്കൽ, കണക്ടറുകൾ വികസിപ്പിക്കൽ, ജാവ അടിസ്ഥാനമാക്കിയുള്ള ബാക്ക്‌എൻഡ് സംവിധാനങ്ങളിലായിരുന്നു ഭരത് വഹിച്ചിരുന്ന ജോലികൾ.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home