നോർത്ത് വെസ്റ്റേൺ റെയിൽവേയിൽ കൈനിറയെ അവസരം; 2008 അപ്രന്റീസ്

ഇന്ത്യൻ റെയിൽവേയുടെ കീഴിലുള്ള നോർത്ത് വെസ്റ്റേൺ റെയിൽവേ (NWR) വിവിധ വർക്ക്‌ഷോപ്പുകളിലും ഡിവിഷനുകളിലുമായി 2008 അപ്രന്റീസ് തസ്‌തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. റെയിൽവേ റിക്രൂട്ട്‌മെന്റ് സെൽ (RRC) ജയ്‌പൂർ വഴിയാണ് കേന്ദ്രീകൃത വിജ്ഞാപനം പുറപ്പെടുവിച്ചത്. യോഗ്യതയുള്ള എല്ലാ ഇന്ത്യൻ പൗരന്മാർക്കും അപേക്ഷിക്കാം.
അജ്മീർ, ബിക്കാനീർ, ജയ്‌പുർ, ജോധ്പുർ ഡിവിഷണൽ റെയിൽവേ മാനേജർ ഓഫീസുകൾ, അജ്മീർ ബിടിസി കാര്യേജ്/ലോക്കോ വർക്ക്‌ഷോപ്പുകൾ, ബിക്കാനീർ, ജോധ്പുർ കാര്യേജ് വർക്ക്‌ഷോപ്പുകൾ എന്നിവിടങ്ങളിലാണ് നിയമനം. പത്താം ക്ലാസ് അല്ലെങ്കിൽ തത്തുല്യ പരീക്ഷ കുറഞ്ഞത് 50 ശതമാനം മാർക്കോടെ പാസായവർക്കും ബന്ധപ്പെട്ട ട്രേഡുകളിൽ ഐടിഐ (NCVT/SCVT) സർട്ടിഫിക്കറ്റ് ഉള്ളവർക്കും അപേക്ഷിക്കാം.
പ്രായപരിധി: 15–24. നിയമാനുസൃത ഇളവ് ലഭിക്കും. പത്താം ക്ലാസിലെയും ഐടിഐയിലെയും മാർക്കിന്റെ ശരാശരി കണക്കാക്കി തയ്യാറാക്കുന്ന മെറിറ്റ് ലിസ്റ്റിന്റെ അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ്. ജനറൽ, ഒബിസി, ഇഡബ്ല്യുഎസ് വിഭാഗങ്ങൾക്ക് 100 രൂപയാണ് അപേക്ഷാഫീസ്. എസ്‌സി, എസ്‌ടി, ഭിന്നശേഷിക്കാർ, വനിതകൾ എന്നിവർക്ക് ഫീസില്ല. www.rrcjaipur.in വഴി അപേക്ഷിക്കണം. അവസാന തീയതി നവംബർ ആറ്.








0 comments