Deshabhimani

ഫ്ലൈദുബായ് ആക്രമണത്തിന് പിന്നിൽ ഇറാനെന്ന് ട്രംപ്; തെളിവുകളില്ലെന്ന് വാന്‍സ്

trump
വെബ് ഡെസ്ക്

Published on Oct 06, 2026, 12:08 PM | 1 min read

വാഷിങ്ടൺ : ഫ്ലൈദുബായ് ആക്രമണത്തിന് പിന്നിൽ ഇറാനാണെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ജോയിന്റ് ബേസ് ആൻഡ്രൂസിൽ നിന്ന് എയർ ഫോഴ്സ് വണ്ണിൽ കയറുന്നതിനിടെ ആക്രമണത്തിനെക്കുറിച്ചുള്ള മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറപടി പറയുന്നതിനിടെയാണ് പരാമർശം.


ആക്രമണത്തിന് പിന്നിൽ ഇറാനാണെന്ന് താൻ വ്യക്തിപരമായി വിശ്വസിക്കുന്നുവെന്നായിരുന്നു മറുപടി. അതേസമയം, തെഹ്റാനാണ് ഫ്ലൈദുബായ് ആക്രമണത്തിന് പിന്നിലെന്ന് വ്യക്തമാക്കുന്ന തെളിവുകളൊന്നും കിട്ടിയിട്ടില്ലെന്നാണ് വൈസ് പ്രസിഡന്റ് ജെ ഡി വാൻസിന്റെ പ്രതികരണം. യുഎസ് ഇന്റലിജൻസ് ഏജൻസികൾ തെളിവുകളുടെ അടിസ്ഥാനത്തിൽ സംഭവം വിലയിരുത്തി വരികയാണെന്നും വാൻസ് പറഞ്ഞു.


ഹോർമുസ് കടലിടുക്ക് തുറക്കുന്നതുൾപ്പെടെയുള്ള കാര്യങ്ങൾ നേരിട്ട് കണ്ട് ചർച്ച ചെയ്യാൻ തയ്യാറാണെന്ന് ട്രംപ് അറിയിച്ചിരുന്നു. എന്നാൽ, ഇനിയൊരു ചർച്ച അർഥപൂർണമല്ലായെന്നാണ് ഇറാൻ‌ പ്രതികരിച്ചത്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home