ad
Deshabhimani

ഐസിസി ജഡ്ജിമാർക്കെതിരായ ഉപരോധം; ട്രംപിനെതിരെ ഫെഡറൽ കോടതിയിൽ കേസ്

icc

image: human rights watch

വെബ് ഡെസ്ക്

Published on Jun 25, 2026, 03:45 PM | 1 min read

ന്യൂയോർക്ക് : യുഎസ് പ്രസിഡന്റ് ട്രംപിനും അമേരിക്കൻ ഭരണകൂടത്തിനുമെതിരെ മാൻഹട്ടണിലെ ഫെഡറൽ കോടതിയിൽ കേസ് ഫയൽ ചെയ്ത് അന്താരാഷ്ട്ര ക്രിമിനൽ കോടതിയിലെ ജഡ്ജിമാർ. കഴിഞ്ഞ വർഷം ജഡ്ജിമാർക്കെതിരെ ഉപരോധം ഏർപ്പെടുത്തിയ ട്രംപിന്റെ നടപടി നിയമവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതിയെ സമീപിച്ചത്.


കാനഡയിൽ നിന്നുള്ള കിംബർലി പ്രോസ്റ്റ്, ഉഗാണ്ടയിൽ നിന്നുള്ള സോളോമി ബാലുങ്കി ബോസ്സ, ബെനിനിൽ നിന്നുള്ള റെയ്ൻ അഡ്ലെയ്ഡ് സോഫി അലാപിനി-ഗാൻസൂ എന്നിവരാണ് കേസ് നൽകിയതെന്ന് അൽ ജസീറ റിപ്പോർട്ട് ചെയ്തു. ഇസ്രയേൽ പ്രധാനമന്ത്രി ബെന്യമിൻ നെതന്യാഹുവിനെതിരെ അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചതും അഫ്​ഗാനിസ്ഥാനിയെ യുഎസ് സൈനികരുടെ യുദ്ധക്കുറ്റങ്ങൾ അന്വേഷിക്കാൻ ഉത്തരവിട്ടതുമായിരുന്നു ട്രംപിനെ ചൊടിപ്പിച്ചത്. തുടർന്ന് യുഎസ് അധികാരപരിധിയിൽ വരുന്ന ജഡ്ജിമാരുടെ സ്വത്തുക്കൾ മരവിപ്പിക്കുകയും യുഎസ് കേന്ദ്രീകൃത സ്ഥാപനങ്ങളിൽ നിന്ന് പണം ലഭിക്കുന്നതിന് ഉപരോധം ഏർപ്പെടുത്തുകയും ചെയ്തു.


വ്യക്തിപരമായ താൽപര്യങ്ങളുടെ പശ്ചാത്തലത്തിൽ തങ്ങളുടെ കൃത്യനിർവ്വഹണം തടസപ്പെടുത്താനാണ് ട്രംപ് ശ്രമിക്കുന്നതെന്ന് ജഡ്ജിമാർ ആരോപിച്ചു. ഉപരോധം സാമ്പത്തിക സ്വാതന്ത്ര്യത്തെ സാരമായി ബാധിച്ചുവെന്നും ജഡ്ജിമാർ ചൂണ്ടിക്കാട്ടി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home