ad
Deshabhimani

ഫയർഫോഴ്‌സിൽ റീൽസ് ചിത്രീകരണത്തിന് കർശന നിയന്ത്രണം; ലംഘിച്ചാൽ നടപടി

fire force

പ്രതീകാത്മക ചിത്രം

വെബ് ഡെസ്ക്

Published on Jun 25, 2026, 02:29 PM | 1 min read

കോഴിക്കോട്: ഫയർഫോഴ്‌സ് സേനാംഗങ്ങൾ ഔദ്യോഗിക കൃത്യനിർവഹണത്തിനിടയിൽ റീൽസ് ചിത്രീകരിക്കുന്നതിന് കർശന നിയന്ത്രണമേർപ്പെടുത്തി ഫയർ ആന്റ് റെസ്‌ക്യൂ സർവീസ് ഡയറക്ടർ ജനറലിന്റെ ഉത്തരവ്.


യൂണിഫോം ധരിച്ചും ഔദ്യോഗിക വാഹനങ്ങളും ഉപകരണങ്ങളും ഉപയോഗിച്ചും റീൽസ് ചിത്രീകരിക്കുന്നതിനാണ് വിലക്ക്. യൂണിഫോം ധരിച്ച് റീൽസുകൾ ചിത്രീകരിക്കുന്നത് പൂർണ്ണമായും ഒഴിവാക്കണം.


വകുപ്പിന്റെ വാഹനങ്ങളും മറ്റ് ഉപകരണങ്ങളും ഉപയോഗിച്ച് സേവനവുമായി ബന്ധമില്ലാത്ത റീൽസുകൾ നിർമ്മിക്കാൻ പാടില്ല. വകുപ്പിന്റെ സൽപ്പേരിന് കളങ്കമുണ്ടാക്കുന്ന രീതിയിലുള്ള വീഡിയോകൾ ചിത്രീകരിക്കുന്നവർക്കെതിരെ കർശന വകുപ്പുതല നടപടി സ്വീകരിക്കും എന്നും ഉത്തരവിൽ പറയുന്നു.


സേനാംഗങ്ങൾ യൂണിഫോം ധരിച്ച് റീൽസ് ചിത്രീകരിക്കുന്നത് സംബന്ധിച്ച് നിരവധി പരാതികൾ ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് നടപടി. അതേസമയം, വകുപ്പിന്റെ സേവനങ്ങൾ പൊതുജനങ്ങളിലേക്ക് എത്തിക്കുന്നതിനും സുരക്ഷാ ബോധവൽക്കരണം നടത്തുന്നതിനുമായി ഔദ്യോഗികമായി റീൽസുകൾ ചിത്രീകരിക്കുന്നതിന് തടസ്സമില്ലെന്നും ഉത്തരവിൽ വ്യക്തമാക്കുന്നു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home