ട്രംപ് – അസിം മുനീർ കൂടിക്കാഴ്‌ച ഇന്ത്യക്ക് തിരിച്ചടി : ദി ഇക്കണോമിസ്‌റ്റ്

ന്യൂഡൽഹി
യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപും പാക് സേനാ മേധാവി അസിം മുനീറുമായുള്ള ഉച്ചഭക്ഷണ കൂടിക്കാഴ്‌ച ഇന്ത്യക്ക് നയതന്ത്ര തിരിച്ചടിയാണെന്ന വിലയിരുത്തലിൽ പാശ്‌ചാത്യ മാധ്യമങ്ങളും. പഹൽഗാം ആക്രമണത്തിന് ശേഷം പാകിസ്ഥാനെ ഒറ്റപ്പെടുത്താനുള്ള ഇന്ത്യയുടെ നീക്കം ഫലം കണ്ടില്ലെന്നതിന് തെളിവാണ് കൂടിക്കാഴ്‌ചയെന്ന് ദി ഇക്കണോമിസ്‌റ്റ് റിപ്പോർട്ടുചെയ്‌തു.
പഹൽഗാം ആക്രമണത്തിന് ശേഷം പാകിസ്ഥാനെ അന്തർദേശീയ തലത്തിൽ ഒറ്റപ്പെടുത്താൻ മോദി സർക്കാർ ശ്രമിച്ചിരുന്നു. ഇതിനായി നയതന്ത്ര സംഘങ്ങളെ വിവിധ രാജ്യങ്ങളിലേക്ക് അയച്ചു. അമേരിക്കയുടെ പിന്തുണയ്‌ക്കായാണ് ഇന്ത്യ പ്രത്യേകം ശ്രമിച്ചത്. കാനഡയിലെ ജി7 ഉച്ചകോടിയിൽ ഇന്ത്യ വഴിത്തിരിവ് പ്രതീക്ഷിച്ചു. അവിടെവച്ച് ട്രംപ് –- മോദി കൂടിക്കാഴ്‌ചയ്‌ക്ക് ശ്രമമുണ്ടായി. എന്നാൽ സന്ദർശനം വെട്ടിചുരുക്കി ട്രംപ് മടങ്ങി. എന്നാല്‍ രണ്ടുദിവസം കഴിഞ്ഞ് ട്രംപ് പാക് സേനാമേധാവിയെ കണ്ടത്. അതിന് മുമ്പായി മോദിയുമായി ഫോണിൽ സംസാരിച്ചിരുന്നു. മുനീറിന് യുഎസിൽ മുൻഗണന കിട്ടിയത് ഇന്ത്യയ്‌ക്ക് തിരിച്ചടിയാണ്.
ഇയുവിന്റെ പ്രതികരണത്തിലും ഇന്ത്യക്ക് നിരാശയുണ്ട്. പഹൽഗാം ആക്രമണത്തിൽ പാകിസ്ഥാന്റെ പങ്ക് സ്ഥാപിക്കുന്ന തെളിവുകൾ ഇന്ത്യ കൈമാറിയിട്ടില്ല. –- ദി ഇക്കണോമിസ്‌റ്റ് വിലയിരുത്തി.









0 comments