തായ്‌ലൻഡിലെ സ്കൂളിൽ വെടിവയ്പ്പ്; ഏഴ് മരണം, 15 പേർക്ക് പരിക്ക്

ബാങ്കോക്ക്: തായ്‌ലൻഡിലെ സ്കൂളിലുണ്ടായ വെടിവയ്പ്പിൽ ഏഴ് മരണം. 15 ഓളം പേർക്ക് പരിക്കേറ്റു. സ്കൂളിലെ തന്നെ വിദ്യാർത്ഥിയാണ് തോക്കുമായെത്തി വെടിവയ്പ്പ് നടത്തിയത്. വിദ്യാർത്ഥിയും കൊല്ലപ്പെട്ടതായാണ് വിവരങ്ങൾ.
തായ്‌ലൻഡിലെ നോൺതാബുരി പ്രവിശ്യയിലെ ബാങ് ക്രുവായി ജില്ലയിലുള്ള സ്കൂളിലാണ് സംഭവം. സ്കൂളിലേക്കെത്തി നിറയൊഴിക്കുന്നതിനുമുമ്പ് വിദ്യാർത്ഥി തന്റെ മുത്തശ്ശനെയും മുത്തശ്ശിയേയും കൊലപ്പെടുത്തിയെന്നും പൊലീസ് പറഞ്ഞു. സ്കൂളിൽ നിന്ന് കൊല്ലപ്പെട്ടവരിൽ അധ്യാപകരുമുണ്ട്.
പരിക്കേറ്റ വിദ്യാർഥികൾ വെടിവയ്പ്പിൽ പരിക്കേറ്റതല്ലെന്നും രക്ഷപെടാൻ ശ്രമിക്കുന്നതിനിടയിൽ പരിക്കേറ്റതാണെന്നും അധികൃതർ പറഞ്ഞു. വെടിവെയ്പ്പിന് പിന്നിലെ ഉദ്ദേശ്യത്തെക്കുറിച്ചോ അതിലേക്ക് നയിച്ച സാഹചര്യങ്ങളെക്കുറിച്ചോ ഉള്ള കൂടുതൽ വിവരങ്ങൾ അധികൃതർ പുറത്തുവിട്ടിട്ടില്ല.
ഫെബ്രുവരിയിൽ, തെക്കൻ തായ്‌ലൻഡിലെ ഒരു പബ്ലിക് ഹൈസ്കൂളിൽ 17 കാരനായ വിദ്യാർത്ഥി പൊലീസിൽ നിന്ന് തോക്ക് മോഷ്ടിച്ച് വെടിവെയ്പ്പ് നടത്തിയിരുന്നു. ഇതിനുശേഷം തൊട്ട് ഉപയോഗിക്കാനുള്ള മാനദണ്ഡങ്ങളും നിയമങ്ങളും കർശനമാക്കും എന്ന് സർക്കാർ പറഞ്ഞിരുന്നെങ്കിലും നടപടിയൊന്നുമുണ്ടായില്ല.









0 comments