Deshabhimani

കർഷകസംഘം ജില്ലാ സമ്മേളനം

കർഷകസംഘം ജില്ലാ സമ്മേളനം തദ്ദേശസ്ഥാപന ഫണ്ട് 
വെട്ടിക്കുറച്ചത്‌ പുനഃസ്ഥാപിക്കണം

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Aug 07, 2026, 11:31 PM | 1 min read

 നേമം
തദ്ദേശസ്ഥാപനങ്ങളിലെ ഫണ്ട് വെട്ടിക്കുറച്ചത് കാർഷികമേഖലയെ ബാധിക്കുമെന്നും തീരുമാനം സർക്കാർ പിൻവലിക്കണമെന്നും കർഷകസംഘം ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. വെങ്ങാനൂർ ഭാസ്കരൻനഗറിൽ (വിനായക കല്യാണമണ്ഡപം, കരുമം) നടന്ന പ്രതിനിധി സമ്മേളനത്തിന്റെ രണ്ടാം ദിനമായ വ്യാഴം രാവിലെ പൊതുചർച്ച തുടർന്നു. ജില്ലാ സെക്രട്ടറി കെ സി വിക്രമൻ ചർച്ചയ്ക്ക് മറുപടി പറഞ്ഞു. എം ജലീൽ ക്രെഡൻഷ്യൽ റിപ്പോർട്ട് അവതരിപ്പിച്ചു. സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗം കെ എൻ ബാലഗോപാൽ, കർഷകസംഘം അഖിലേന്ത്യ വൈസ് പ്രസിഡന്റ്‌ എസ് കെ പ്രീജ, സംസ്ഥാന പ്രസിഡന്റ്‌ എം വിജയകുമാർ എന്നിവർ അഭിവാദ്യം ചെയ്തു. 56 അംഗ ജില്ലാ കമ്മിറ്റിയെയും 19 അംഗ എക്സിക്യൂട്ടീവ് കമ്മിറ്റിയെയും 55 അംഗ സംസ്ഥാന സമ്മേളന പ്രതിനിധികളെയും സമ്മേളനം തെരഞ്ഞെടുത്തു. സമാപനം കുറിച്ച്‌ വെള്ളി വൈകിട്ട് നാലിന് കർഷക റാലിയും പൊതുസമ്മേളനം നടക്കും. കെ വി രാമകൃഷ്ണൻ നഗറിൽ (പാപ്പനംകോട് ജങ്‌ഷൻ) പൊതുസമ്മേളനം സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗം കെ എൻ ബാലഗോപാൽ ഉദ്ഘാടനം ചെയ്യും.


ഡി കെ മുരളി പ്രസിഡന്റ്‌, 
വി എസ് പത്മകുമാർ സെക്രട്ടറി

നേമം കർഷകസംഘം ജില്ലാ പ്രസിഡന്റായി ഡി കെ മുരളിയെയും സെക്രട്ടറിയായി വി എസ് പത്മകുമാറിനെയും ജില്ലാ സമ്മേളനം ഏകകണ്‌ഠമായി തെരഞ്ഞെടുത്തു. കെ സി വിക്രമനാണ്‌ ട്രഷറർ. മറ്റ്‌ ഭാരവാഹികൾ: ഐ ബി സതീഷ്, ബി മുരളീധരൻ, സുഗത (വൈസ് പ്രസിഡന്റ്‌), ബി ബാലചന്ദ്രൻ, എം ജലീൽ (ജോയിന്റ്‌ സെക്രട്ടറി), എസ് ലെനിൻ, വി സുനിൽ, ഐ സാജു, വെള്ളനാട് രാജേന്ദ്രൻ, എൽ എസ് ലിജു, വി വിജുമോഹൻ, ആർ മധു, ബിനു കിളിമാനൂർ, ജി വസുന്ധരൻ എന്നിവരാണ്‌ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ. സുനിൽ കരകുളം, ജി രാജേന്ദ്രൻ, ദേവരാജൻ ആറ്റിങ്ങൽ, വിനീത് വഞ്ചിയൂർ എന്നിവരെ എക്സിക്യൂട്ടീവ് കമ്മിറ്റിയിൽ പ്ര ത്യേക ക്ഷണിതാക്കളായി തെരഞ്ഞെടുത്തു. ജില്ലാ കമ്മിറ്റിയിലേക്ക് 13 സ്ഥിരം ക്ഷണിതാക്കളെയും തെരഞ്ഞെടുത്തു.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home