ad
Deshabhimani

കാട്ടാനകളെ നിയന്ത്രിക്കാൻ ബീജസങ്കലന നിയന്ത്രണ വാക്സിനുമായി തായ്ലൻഡ്

elephant thai
വെബ് ഡെസ്ക്

Published on Feb 13, 2026, 01:19 PM | 2 min read

ബാങ്കോക്ക്: മനുഷ്യരും കാട്ടാനകളും തമ്മിലുള്ള സംഘർഷം രൂക്ഷമാകുന്ന സാഹചര്യത്തിൽ ആനകളിൽ ജനനനിയന്ത്രണ വാക്സിൻ പ്രയോഗിച്ച് തായ്‌ലൻഡ് സർക്കാർ. മനുഷ്യ-ആന സംഘർഷം നിയന്ത്രിക്കാനും ഗ്രാമപ്രദേശങ്ങളിലെ ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കാനുമാണ് ഈ നടപടി എന്നാണ് വിശദീകരണം. അമേരിക്കയിൽ നിന്നും ഇറക്കുമതി ചെയ്ത വാക്സിൻ പരീക്ഷിച്ച് വിജയിച്ച ശേഷമാണ് പ്രയോഗം.


"രാജ്യത്ത് കഴിഞ്ഞ വർഷം കാട്ടാനകളുടെ ആക്രമണത്തിൽ 30 പേർ കൊല്ലപ്പെടുകയും 29 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ആനകൾ കൃഷിനാശം വരുത്തിയ 2000 ൽ അധികം കേസുകൾ റിപ്പോർട്ട് ചെയ്തു.

വനങ്ങൾ വെട്ടിമാറ്റി കൃഷിയിടങ്ങൾ വികസിപ്പിക്കുന്നതിനാൽ ആനകളുടെ സ്വാഭാവിക ആവാസവ്യവസ്ഥ ചുരുങ്ങുകയാണ്. ഇതിന്റെ ഫലമായി, ആനകൾ ഭക്ഷണം തേടി ഗ്രാമപ്രദേശങ്ങളിലേക്ക് കടന്നുവരുന്നത് വർധിച്ചിരിക്കുന്നു"- എന്നിങ്ങനെയാണ് വാക്സിൻ പ്രയോഗത്തെ സാധൂകരിച്ചുള്ള അധികൃതരുടെ വിശദീകരണം.


വാക്സിൻ പദ്ധതി: പരീക്ഷണവും നടപ്പാക്കലും


കാട്ടാനകളുടെ സംഖ്യാ നിയന്ത്രണം അനിവാര്യമായിരിക്കുകയാണെന്ന് വന്യജീവി സംരക്ഷണ ഓഫീസ് ഡയറക്ടർ സുഖീ ബൂൺസാങ് (Sukhee Boonsang) അസോസിയേറ്റഡ് പ്രസിനോട് പറഞ്ഞു. ഇതിനായി അമേരിക്കയിൽ നിർമ്മിച്ച 25 ഡോസ് വാക്സിൻ സർക്കാർ ഓര്‍‍ഡര്‍ ചെയ്ത് വരുത്തി. രണ്ടുവർഷത്തെ കാലയളവിൽ ഏഴ് വളർത്താനകളിൽ വാക്സിൻ പരീക്ഷിച്ചു. ഇതിന് ശേഷമാണ് പ്രയോഗം തുടങ്ങിയത് എന്നും അദ്ദേഹം വിശദീകരിച്ചു.


ഈ വാക്സിൻ പെൺആനകളിലാണ് പ്രയോഗിക്കുന്നത്. ഇവ ഒവുലേഷൻ (അണ്ഡോൽപാദനം) തടയുന്നില്ല. മറിച്ച് ബീജവുമായി സംഗമിച്ചുള്ള ഗർഭധാരണം സംഭവിക്കാതിരിക്കാനാണ് ഈ മരുന്ന് പ്രവർത്തിക്കുന്നത്. ജനുവരി അവസാനം കിഴക്കൻ തറാത്ത് പ്രദേശത്ത് മൂന്ന് കാട്ടാനകൾക്ക് വാക്സിൻ നൽകി വിജയിച്ചതായും അറിയിച്ചു.


ഇതിന്റെ പ്രയോഗം ഏഴ് വർഷം വരെ ഗർഭധാരണം തടയുമെന്ന് അധികൃതർ വ്യക്തമാക്കി. ആ കാലാവധിക്ക് ശേഷം ബൂസ്റ്റർ ഡോസ് നൽകാത്ത പക്ഷം ആനകൾക്ക് വീണ്ടും പ്രജനനം സാധ്യമാകും. വാക്സിൻ നൽകിയ ആനകളെ പദ്ധതി പ്രകാരം ഏഴ് വർഷത്തേക്ക് വിദഗ്ധർ നിരീക്ഷിക്കും.


Related News

തായ്‌ലൻഡ് സമൂഹം ആനകൾക്ക് നൂറ്റാണ്ടുകളായി സാംസ്കാരിക പ്രാധാന്യം കല്പിച്ച് പോരുന്നതാണ്. കൃഷിയിലും ഗതാഗതത്തിലും ഉപയോഗിച്ചിരുന്ന ആനകൾ ആദരിക്കപ്പെട്ടു. രാജ്യത്തിന്റെ ദേശീയ ചിഹ്നവുമാണ്. എന്നാൽ, സംഘർഷം ഏറ്റവും കൂടുതലുള്ള മേഖലകളിലെ കാട്ടാനകളെയാണ് വാക്സിൻ ലക്ഷ്യമിടുന്നതെന്നാണ് ഔദ്യോഗിക വിശദീകരണം.


ഈ മേഖലകളിൽ കാട്ടാനകളുടെ വാർഷിക ജനനനിരക്ക് ഏകദേശം 8.2 ശതമാനമാണെന്ന് കണക്കുകൾ സൂചിപ്പിക്കുന്നു — ദേശീയ ശരാശരിയായ 3.5 ശതമാനത്തിന്റെ ഇരട്ടിയിലധികമാണിത് എന്നും പറയുന്നു.

രാജ്യത്തെ ഏകദേശം 4,400 കാട്ടാനകളിൽ 800ഓളം ആനകൾ സംഘർഷ പ്രദേശങ്ങളിലാണ് ജീവിക്കുന്നത്.


വനപ്രദേശങ്ങളിൽ കൂടുതൽ ജലസ്രോതസുകളും ഭക്ഷ്യസ്രോതസുകളും സൃഷ്ടിക്കൽ, സംരക്ഷണ വേലികൾ നിർമ്മിക്കൽ, ഗ്രാമപ്രദേശങ്ങളിലേക്ക് കടന്നുവരുന്ന ആനകളെ തിരിച്ചുവിടാൻ റേഞ്ചർമാരെ വിന്യസിക്കൽ എന്നിങ്ങനെ നിയന്ത്രണ നടപടികളും രാജ്യത്ത് തുടരുന്നുണ്ട്. ചില പ്രദേശങ്ങളിൽ മാറ്റി പാര്‍പ്പിക്കലും നടത്തുന്നു.


Department of National Parks, Wildlife and Plant Conservation ആണ് പദ്ധതി നടപ്പാക്കുന്നത്. ആനകളെ മനുഷ്യവാസ പ്രദേശങ്ങളിൽ നിയന്ത്രിക്കുക മാത്രമാണ് ചെയ്യുന്നതെന്ന് ഡയറക്ടർ ജനറൽ Athapol Charoenshunsa ഇതിനെ വിശദീകരിച്ചു.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home