ഭീകരാക്രമണം; മാലിയിൽ മരണം എൺപതായി

ബമാക്കോ : മധ്യ മാലിയിലെ ഗ്രാമങ്ങളിൽ തുടരുന്ന ആക്രമണങ്ങളിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 80 കടന്നു. ബുധനാഴ്‌ച കോറിക്കോറി, ഗോമോസോഗോ ഗ്രാമങ്ങളിൽ നടന്ന ഇരട്ട ആക്രമണങ്ങളിൽ മുപ്പതിലധികം പേർ കൊല്ലപ്പെട്ടു. പ്രാദേശികമായി ഭീകരർ മുന്നോട്ടുവെച്ച സമാധാന കരാറുകളിൽ ഒപ്പിടാൻ വിസമ്മതിച്ച ഗ്രാമങ്ങളെയാണ് അൽ-ഖ്വയ്ദ ബന്ധമുള്ള ജെഎൻഐഎം പ്രധാനമായും ലക്ഷ്യം വെക്കുന്നത്. ഗ്രാമങ്ങൾ കൊള്ളയടിക്കുകയും വീടുകൾക്ക് തീയിടുകയും ചെയ്തു. തലസ്ഥാനമായ ബമാക്കോയിൽ ജെഎൻഐഎം ഭാഗികമായ ഉപരോധം ഏർപ്പെടുത്തി. ഇത് നഗരത്തിലേക്കുള്ള അവശ്യസാധനങ്ങളുടെ വരവിനെ സാരമായി ബാധിച്ചു. കഴിഞ്ഞമാസം പ്രതിരോധ മന്ത്രി സാദിയോ കമാറ കൊല്ലപ്പെട്ടതും രഹസ്യാന്വേഷണ വിഭാഗം തലവന് പരിക്കേറ്റതും സൈന്യത്തിന് വലിയ തിരിച്ചടിയായിരുന്നു.










0 comments