print edition 9/11 ഓര്‍മയില്‍ അമേരിക്ക

ന്യൂയോർക്ക് : അമേരിക്കയുടെ സമ്പത്തിന്റെയും സമൃദ്ധിയുടെയും പ്രതീകങ്ങള്‍ക്കുനേരെ ആല്‍ഖായ്ദ നടത്തിയ ഭീകരാക്രമണത്തിന്റെ 25–ാം വാർഷികം വികാരനിര്‍ഭരമായ ചടങ്ങുകളോടെ നടന്നു. ന്യൂയോർക്കിലെ വേൾഡ് ട്രേഡ് സെന്റർ സ്ഥിതിചെയ്തിരുന്ന ഭാഗത്ത് നടന്ന അനുസ്മരണ ചടങ്ങില്‍ ആയിരങ്ങള്‍ പുഷ്പങ്ങളുമായി എത്തി.
2001 സെപ്റ്റംബർ 11-ന് അൽ-ഖായ്ദ ഭീകരർ നാല് യാത്രാ വിമാനങ്ങൾ തട്ടിയെടുത്ത് ന്യൂയോർക്കിലെ വേൾഡ് ട്രേഡ് സെന്റർ, പെന്റഗൺ, പെൻസിൽവാനിയ എന്നിവിടങ്ങളിലേക്ക് ഇടിച്ചിറക്കുകയായിരുന്നു.
അമേരിക്കയുടെ സാമ്പത്തിക ശക്തിയുടെ പ്രതീകവും ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടങ്ങളിലൊന്നുമായ വേൾഡ് ട്രേഡ് സെന്ററിന്റെ ഇരട്ട ഗോപുരങ്ങൾ നിലംപൊത്തി. യുഎസ് സൈന്യത്തിന്റെ ആസ്ഥാനമായ പെന്റഗണിന്റെ ഒരു ഭാഗം തകർന്നു. 2,977 പേർ കൊല്ലപ്പെട്ടു. 2011-ൽ പാകിസ്ഥാനിൽ വെച്ച് അൽഖായ്ദ തലവൻ ഒസാമ ബിൻ ലാദനെ അമേരിക്കൻ സൈന്യം വധിച്ചു. എന്നാൽ ആക്രമണത്തിന്റെ സൂത്രധാരനായ ഖാലിദ് ഷെയ്ഖ് മുഹമ്മദ് ഇപ്പോഴും വിചാരണ കാത്ത് കഴിയുകയാണ്. വാഷിങ്‌ടണിൽ നടന്ന അനുസ്മരണ ചടങ്ങിൽ പ്രസിഡന്റ് ഡോണൾഡ് ട്രംപ് പങ്കെടുത്തു.










0 comments