ചാമ്പ്യൻസ് ലീഗ് ഫുട്‌ബോളിൽ യുണൈറ്റഡിനും ജയം; തുടങ്ങി ബയേൺ

യൂറോപ്പിലെ പടയോട്ടം ബയേൺ മ്യൂണിക് തുടങ്ങി. കഴിഞ്ഞ സീസണിലെ കറുത്ത കുതിരകളായ നോർവെ ക്ലബ് ബോഡോ ഗ്ലിംറ്റിനെ അഞ്ച് ഗോളിന് മുക്കി ബയേൺ ചാമ്പ്യൻസ് ലീഗ് ഫുട്‌ബോളിൽ അരങ്ങേറി. മിക്കേൽ ഒലീസെയുടെ ഇരട്ടഗോളാണ് സവിശേഷത. ഫ്രഞ്ചുകാരൻ ഒന്നിന് വഴിയൊരുക്കുകയും ചെയ്‌തു. ജമാൽ മുസിയാല, ഹാരി കെയ്‌ൻ, അൽഫോൻസോ ഡേവിയസ് എന്നിവരും വലകുലുക്കി.
രണ്ട് വർഷത്തെ ഇടവേളയ്‌ക്കുശേഷം ലീഗിൽ തിരിച്ചെത്തിയ മാഞ്ചസ്‌റ്റർ യുണൈറ്റഡ് അസർബൈജാൻ ക്ലയൂറോപ്പിലെ പടയോട്ടം ബയേൺ മ്യൂണിക് തുടങ്ങി. കഴിഞ്ഞ സീസണിലെ കറുത്ത കുതിരകളായ നോർവെ ക്ലബ് ബോഡോ ഗ്ലിംറ്റിനെ അഞ്ച് ഗോളിന് മുക്കി ബയേൺ ചാമ്പ്യൻസ് ലീഗ് ഫുട്‌ബോളിൽ അരങ്ങേറി.ബായ സബാഹ് എഫ്‌കെയെ 4–0ന് തോൽപ്പിച്ചു. മതേയൂസ് കുന്യ, ബ്രൂണോ ഫെർണാണ്ടസ്, ബെഞ്ചമിൻ സെസ്‌കോ, ലിസാൻഡ്രോ മാർട്ടിനെസ് എന്നിവർ ഗോളടിച്ചു.
മ്യൂണിക്കിൽ സ്വന്തംതട്ടകത്തിൽ ആദ്യപകുതിയിൽ ബയേൺ പരീക്ഷിക്കപ്പെട്ടു. ബോഡോ പ്രതിരോധം അനങ്ങാൻ വിട്ടില്ല.
നിരന്തരം ആക്രമണം നടത്തിയിട്ടും ഗോൾമുഖം തുറക്കാൻ ജർമൻ പടയ്‌ക്കായില്ല. എന്നാൽ രണ്ടാംപകുതിയിൽ വിൻസെന്റ് കൊമ്പനി പരിശീലിപ്പിച്ച പോരാളികൾ കോട്ട തകർത്തു. മുസിയാലയിലൂടെ തുടങ്ങി. പിന്നെ നിർത്തിയില്ല. കളിയവസാനം പ്രതിരോധക്കാരൻ ഓഡിൻ ബോഡഫ്‌റ്റ് ചുവപ്പ് കാർഡ് കണ്ട് മടങ്ങിയതോടെ പത്തുപേരുമായാണ് ബോഡോ കളി പൂർത്തിയാക്കിയത്.
ഓൾഡ് ട്രാഫോർഡിൽ യുണൈറ്റഡിന്റെ ജയം ഏകപക്ഷീയമായിരുന്നു. താരതമ്യേനേ ദുർബലരായ സബാഹിനെതിരെ ആധികാരിക ജയമായിരുന്നു.
29 ഷോട്ടുകളാണ് തൊടുത്തത്.
മറ്റ് മത്സരങ്ങളിൽ റോമയും ഫെണെർബാഷെയും 1–1ന് പിരിഞ്ഞു. പിഎസ്‌വി ഐന്തോവനും ഷാക്‌തെർ ഡൊണെസ്‌തകും ഇതേ സ്‌കോറിന് സമനിലയിൽ അവസാനിപ്പിച്ചു. അരങ്ങേറ്റക്കാരായ ഇറ്റാലിയൻ ക്ലബ് കോമോ 4–1ന് ആർബി ലെയ്‌പ്‌സിഗിനെ തോൽപ്പിച്ചു.









0 comments