ad
Deshabhimani

സൗദിയില്‍ എണ്ണ പൈപ്പ് ലൈന് നേരെ ഡ്രോൺ ആക്രമണം; എണ്ണ വിതരണം താൽക്കാലികമായി നിർത്തി

saudi.
വെബ് ഡെസ്ക്

Published on Sep 12, 2026, 06:30 AM | 1 min read

റിയാദ്: സൗദി അറേബ്യയുടെ പ്രധാന എണ്ണ പൈപ്പ് ലൈനായ 'ഈസ്റ്റ്-വെസ്റ്റ് പൈപ്പ് ലൈന്' നേരെ ഇറാഖിന്റെ ഡ്രോൺ ആക്രമണം. ആക്രമണത്തിൽ നിരവധി പേർക്ക് പരിക്കേറ്റു. ഇറാഖിന്റെ അതിർത്തിക്കുള്ളിൽ നിന്ന് വിക്ഷേപിച്ച നിരവധി ഡ്രോണുകൾ പൈപ്പ് ലൈനിൽ പതിച്ചതായി സൗദി വിദേശകാര്യ മന്ത്രാലയം സ്ഥിരീകരിച്ചു.


റിയാദ്, മദീന എന്നീ മേഖലകളിലാണ് ആക്രമണമുണ്ടായത്. പൈപ്പ് ലൈനിന് കേടുപാടുകൾ സംഭവിച്ചതിന് പിന്നാലെ സുരക്ഷ മുൻകരുതലിന്റെ ഭാഗമായി എണ്ണക്കൈമാറ്റ പൈപ്പ്‌ലൈൻ താൽക്കാലികമായി നിർത്തിവെച്ചു. കരമാർ​ഗം എണ്ണ എത്തി​ക്കാനുള്ള വലിയ സംവിധാനമാണ് തകർന്നത്.


ആക്രമണത്തെ സൗദി അറേബ്യ ശക്തമായ ഭാഷയിൽ അപലപിച്ചു. അതേസമയം, ആക്രമണത്തിന് നിലവിൽ തിരിച്ചടി നൽകില്ലയെന്നെന്ന് സൗദി അറിയിച്ചു. ഇറാഖിൽ നിന്ന് അയൽരാജ്യങ്ങൾക്കുമേൽ ആക്രമണങ്ങൾ ഉണ്ടാകുന്നത് തടയാൻ ഇറാഖ് സർക്കാരിന് സമയം നൽകുന്നതിന്റെ ഭാഗമായാണ് ഈ തീരുമാനമെന്നും രാജ്യത്തിന്റെ പരമാധികാരവും സുരക്ഷയും സംരക്ഷിക്കാൻ ആവശ്യമായ എല്ലാ നടപടികൾക്കുമുള്ള അവകാശം സൗദിയിൽ നിക്ഷിപ്തമാണെന്നും വിദേശകാര്യ മന്ത്രാലയം എക്സിൽ പങ്കുവെച്ച കുറിപ്പിൽ വ്യക്തമാക്കി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home