Deshabhimani

കാറിന് കുറുകെ മാൻ ചാടി, യുഎസിൽ ഇന്ത്യൻ വിദ്യാർഥി മരിച്ചു

multi vehicle crash US
വെബ് ഡെസ്ക്

Published on Nov 21, 2026, 03:59 PM | 1 min read

ന്യൂയോര്‍ക്:അതിവേഗ ഹൈവേയിൽ കാറിന് കുറുകെ മാൻ ചാടിയതിനെ തുടര്‍ന്നുണ്ടായ അപകടത്തിൽ തെലങ്കാന സ്വദേശിയായ യുവാവ് കൊല്ലപ്പെട്ടു. ന്യൂയോര്‍കിലെ കനജോഹാരിക്ക് സമീപം ഇന്റർസ്റ്റേറ്റ്-90 ഹൈവേയിലായിരുന്നു അപകടം. തെലങ്കാനയിലെ നൽഗൊണ്ട ജില്ല സ്വദേശിയായ ഈരമല്ല സായ് തേജ (25) യാണ് മരിച്ചത്. ഉന്നത പഠനം പൂ‍ർത്തിയാക്കി ജോലിയിൽ പ്രവേശിച്ച് ഒരാഴ്ച തികയുമ്പോഴാണ് അപകടം.


ന്യൂയോർക്കിലെ ഉട്ടിക്കയിലായിരുന്നു സായ് താമസിച്ചിരുന്നത്. വഴി മധ്യേ കാറിന് മുന്നിലേക്ക് ഒരു മാൻ ചാടി. കാര്‍ ബ്രേക്കിട്ട് നിർത്തി എങ്കിലും പിന്നിൽ നിന്നുവന്ന ട്രക്ക് കാറിന് മുകളിലേക്ക് ഇടിച്ചു കയറി. കൂടെ ഉണ്ടായിരുന്ന കൂട്ടുകാരൻ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലാണ്. അപകടത്തിനിടെ മറ്റ് രണ്ട് വാഹനങ്ങളും നിയന്ത്രണം വിട്ട് തകര്‍ന്നു. കാർഗോ ട്രക്കിലുണ്ടായിരുന്ന മറ്റൊരു യാത്രക്കാരനും പരിക്കേറ്റിട്ടുണ്ട്. സംഭവത്തിൽ ന്യൂയോർക്ക് സ്റ്റേറ്റ് പോലീസ് അന്വേഷണം ആരംഭിച്ചു. സായ് തേജയുടെ മൃതദേഹം സംസ്കാര ചടങ്ങുകൾക്കായി നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങൾ നടന്നുവരികയാണ്.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home