ad
Deshabhimani

ഹോര്‍മുസിലെ യുഎൻ ദൗത്യം നിര്‍ത്തിവെച്ചു

തിരിച്ചടിച്ച് ഇറാൻ, പ്രത്യാക്രമണത്തിന് തയാറായി യുഎസ്; പശ്ചിമേഷ്യൻ സമാധാന കരാര്‍ ആശങ്കയിൽ

iran attack
വെബ് ഡെസ്ക്

Published on Jun 27, 2026, 10:50 AM | 2 min read

ടെഹ്റാൻ: അമേരിക്കൻ മിന്നലാക്രമണത്തിന് മറുപടിയായി മേഖലയിലെ യുഎസ് സൈനിക കേന്ദ്രങ്ങൾക്ക് നേരെ ആക്രമണം നടത്തിയതായി ഇറാന്റെ ഇസ്ലാമിക് റവല്യൂഷണറി ഗാർഡ്സ് ഔദ്യോഗികമായി സ്ഥിരീകരിച്ചു. ഏതൊക്കെ സൈനിക പോസ്റ്റുകളാണ് ലക്ഷ്യമിട്ടതെന്നോ എത്രത്തോളം നാശനഷ്ടം ഉണ്ടായെന്നോ ഉള്ള കൃത്യമായ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.


സംഘർഷം കടുത്തതോടെ, ഹോർമുസ് കടലിടുക്കിൽ കുടുങ്ങിക്കിടക്കുന്ന ചരക്കുകപ്പലുകളെയും ജീവനക്കാരെയും സുരക്ഷിതമായി പുറത്തെത്തിക്കാൻ ഐക്യരാഷ്ട്രസഭയുടെ ഇന്റർനാഷണൽ മാരിടൈം ഓർഗനൈസേഷൻ നടത്തിവന്ന അടിയന്തര ഒഴിപ്പിക്കൽ നടപടികൾ താൽക്കാലികമായി നിർത്തിവെച്ചു. കപ്പലുകളുടെ സുരക്ഷ ഉറപ്പാക്കാൻ ഇരുവിഭാഗവും തയ്യാറാകാതെ ഒഴിപ്പിക്കൽ പുനരാരംഭിക്കില്ലെന്ന് യുഎൻ വ്യക്തമാക്കി. കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ 115 കപ്പലുകളും 2500-ഓളം ജീവനക്കാരെയും ഇവിടെ നിന്നും ഒഴിപ്പിച്ചിരുന്നു.


ഇറാൻ ഡ്രോൺ ആക്രമണം നടത്തിയ പാതയൊഴിവാക്കി, ഒമാൻ തീരത്തോട് ചേർന്നുള്ള മറ്റൊരു സുരക്ഷിത വഴിയിലൂടെ ഇപ്പോഴും മുപ്പതോളം ചരക്കുകപ്പലുകൾ ഭീതിയോടെ യാത്ര ചെയ്യുന്നുണ്ടെന്നാണ് അന്താരാഷ്ട്ര കപ്പൽ ട്രാക്കിംഗ് ഏജൻസികൾ നൽകുന്ന വിവരം. ഏത് നിമിഷവും യുദ്ധം പൊട്ടിപ്പുറപ്പെടാമെന്ന അവസ്ഥയിലാണ് മേഖല.


യു എസ് ആക്രമണം

കപ്പലിൽ മിസൈൽ പതിച്ചതിന് പിന്നാലെ


ഹോർമുസ് കടലിടുക്കിൽ യുഎസും ഇറാനും നേർക്കുനേർ സൈനിക ആക്രമണങ്ങൾ നടത്തി. ഒരു കപ്പലിന് നേരെ ആക്രമണം ഉണ്ടായതിന്റെ പേരിൽ അമേരിക്കയാണ് ആക്രമണം തുടങ്ങിയത്.


ജൂൺ 25-ന് ഒമാൻ തീരത്തുകൂടി ഹോർമുസ് കടലിടുക്ക് കടക്കുകയായിരുന്ന 'എം/വി എവർ ലൗലി' (M/V Ever Lovely) എന്ന സിംഗപ്പൂർ പതാകയുള്ള ചരക്കുകപ്പലിന് നേരെ ഡ്രോൺ ആക്രമണമുണ്ടായി. കപ്പലിന് കേടുപാടുകൾ സംഭവിച്ചെങ്കിലും യാത്ര തുടരാൻ സാധിച്ചിരുന്നു. ഇത് സമാധാന കരാറിന്റെ കടുത്ത ലംഘനമാണെന്ന് യുഎസ് വ്യക്തമാക്കി. മിനിറ്റുകൾക്കകം യുഎസ് സെൻട്രൽ കമാൻഡ് (CENTCOM) ഇറാനിലെ സൈനിക കേന്ദ്രങ്ങൾക്ക് നേരെ മിന്നലാക്രമണം നടത്തി.


ഇറാന്റെ മിസൈൽ-ഡ്രോൺ സംഭരണ ശാലകളും തീരദേശ റഡാർ കേന്ദ്രങ്ങളുമാണ് യുഎസ് യുദ്ധവിമാനങ്ങൾ തകർത്തത്. സിറിക് തുറമുഖ നഗരത്തിന് സമീപമാണ് ആക്രമണം നടന്നതെന്ന് ഇറാനിയൻ മാധ്യമങ്ങൾ സ്ഥിരീകരിച്ചു. "അക്രമത്തിന് അക്രമം കൊണ്ട് തന്നെ മറുപടി നൽകും" എന്ന് യുഎസ് വൈസ് പ്രസിഡന്റ് ജെഡി വാൻസ് ശക്തമായ ഭാഷയിൽ മുന്നറിയിപ്പ് നൽകി.


ഇറാന്റെ പ്രത്യാക്രമണം


അമേരിക്കൻ ആക്രമണത്തിന് തൊട്ടുപിന്നാലെ ഇറാന്റെ റവല്യൂഷണറി ഗാർഡ്സ് (IRGC) മേഖലയിലെ യുഎസ് സൈനിക കേന്ദ്രങ്ങളെ ലക്ഷ്യമിട്ട് പ്രത്യാക്രമണം നടത്തി. ങ്ങൾക്കെതിരെയുള്ള ആക്രമണങ്ങൾ വെറുതെ വിടില്ലെന്നും വാഷിംഗ്ടണിന് കടുത്ത ഭാഷയിൽ തന്നെ മറുപടി നൽകുമെന്നും ഇറാൻ മുന്നറിയിപ്പ് നൽകി. യുഎസ് സൈനിക പോസ്റ്റുകൾക്ക് നേരെയാണ് ഇറാൻ ആക്രമണം നടത്തിയത്.


മേഖലയിൽ മറ്റൊരു നയതന്ത്ര നീക്കവും അനിശ്ചിതത്വത്തിലാണ്. ഇസ്രായേലും ലെബനനും തമ്മിലുള്ള യുദ്ധം അവസാനിപ്പിക്കാൻ യുഎസ് മധ്യസ്ഥതയിൽ ഒരു കരാർ ഒപ്പുവെച്ചെങ്കിലും ഇറാൻ അനുകൂല സംഘടനയായ ഹിസ്ബുള്ള ഈ കരാർ പൂർണ്ണമായി തള്ളിക്കളഞ്ഞു. കരാര്‍ ലംഘിച്ച് ഇസ്രയേൽ തുടരുന്ന ആക്രമണങ്ങളുടെ പശ്ചാത്തലത്തിലാണ് ഇത്.





deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home