ad
Deshabhimani

തെഹ്റാനിൽ ഇസ്രയേൽ വ്യോമാക്രമണം; മെഹ്‌റാബാദ് വിമാനത്താവളത്തിൽ സ്ഫോടനവും തീപിടുത്തവും

Mehrabad.jpg

മെഹ്‌റാബാദ് വിമാനത്താവളത്തിന് നേരെയുണ്ടായ വ്യോമാക്രമണം

വെബ് ഡെസ്ക്

Published on Mar 07, 2026, 09:34 AM | 1 min read

തെഹ്‌റാൻ: ഇറാൻ തലസ്ഥാനമായ തെഹ്റാനിൽ ഇസ്രയേൽ നടത്തിയ വ്യോമാക്രമണത്തിൽ മെഹ്‌റാബാദ് അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെ കനത്ത ആക്രമണം. വിമാനത്താവള സമുച്ചയത്തിനുള്ളിൽ തുടർച്ചയായ സ്ഫോടനങ്ങൾ ഉണ്ടായതായും ഇതിനെത്തുടർന്ന് വൻ തീപിടുത്തമുണ്ടായതായും കാണിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നു.


തെഹ്റാനിലെ തന്ത്രപ്രധാനമായ സൈനിക-വ്യോമയാന കേന്ദ്രങ്ങളെ ലക്ഷ്യമിട്ടായിരുന്നു ഇസ്രയേലിന്റെ നീക്കം. വിമാനത്താവളത്തിന് സമീപമുള്ള എക്ബതാൻ ടൗണിലും പരിസര പ്രദേശങ്ങളിലും ശക്തമായ സ്ഫോടനശബ്ദം കേട്ടതായി ദൃക്സാക്ഷികൾ പറഞ്ഞു.


വിമാനത്താവളത്തിന് മുകളിൽ പുകപടലങ്ങൾ ഉയരുന്നതിന്റെ ദൃശ്യങ്ങളാണ് പ്രചരിക്കുന്നത്. പശ്ചിമേഷ്യയിൽ ഇസ്രയേൽ - ഇറാൻ സംഘർഷം അതീവ ഗുരുതരമായ ഘട്ടത്തിലേക്ക് കടന്നതോടെ തെഹ്റാനിലെ വിവിധ ഇടങ്ങളിൽ ബോംബാക്രമണം തുടരുകയാണ്.


വിമാനത്താവളത്തിന്റെ പ്രവർത്തനത്തെയും വിമാന സർവീസുകളെയും ആക്രമണം സാരമായി ബാധിച്ചു. കൂടുതൽ നാശനഷ്ടങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ പുറത്തു വരുന്നതേയുള്ളൂ.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home