യുഎസിൽ സ്കൂളിൽ വെടിവയ്പ്; വിദ്യാർഥി കൊല്ലപ്പെട്ടു

വീഡിയോ സ്ക്രീൻഷോട്ട്
നാഷ് വിൽ : യുഎസിലെ നാഷ് വില്ലിൽ സ്കൂളിലുണ്ടായ വെടിവയ്പിൽ ഒരു വിദ്യാർഥിനി കൊല്ലപ്പെട്ടു. ബുധനാഴ്ചയാണ് സ്കൂളിലെ കഫറ്റീരിയയിൽ വെടിവയ്പുണ്ടായത്. സോളമൻ ഹെൻഡേഴ്സൺ (17) എന്ന വിദ്യാർഥിയാണ് വെടിയുതിർത്തത്. വിദ്യാർഥിയെ പിന്നീട് മരിച്ച നിലയിൽ പൊലീസ് കണ്ടെത്തി.
ജോസ്ലിൻ കൊറിയ എസ്കലാന്റേ എന്ന വിദ്യാർഥിനിയാണ് കൊല്ലപ്പെട്ടത്. കഫറ്റീരിയയിൽ തോക്കുമായെത്തിയ സോളമൻ പെൺകുട്ടിയെ വെടിവയ്ക്കുകയായിരുന്നു. മുഖത്ത് പരിക്കേറ്റ മറ്റൊരു വിദ്യാർഥിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രാദേശിക സമയം 11ഓടെയാണ് സംഭവം നടന്നത്. ഏകദേശം 2000ത്തോളം വിദ്യാർഥികളാണ് സ്കൂളിൽ പഠിക്കുന്നത്.









0 comments