ജനസംഖ്യ ഒരു കോടി കടക്കരുത്; നിയമഭേദഗതിയിൽ ജനവിധി തേടാനൊരുങ്ങി സ്വിറ്റ്സർലൻഡ്

image credit: AFP
ബേൺ : ജനസംഖ്യാ വർധനവ് കുറയ്ക്കുന്നതിന്റെ ഭാഗമായി കൊണ്ടുവന്ന നിയമഭേദഗതിയിൽ ജനവിധി തേടാനൊരുങ്ങി സ്വിറ്റ്സർലൻഡ്. രാജ്യത്തെ സ്ഥിരതാമസക്കാരുടെ എണ്ണം ഒരു കോടിയായി പരിമിതപ്പെടുത്തുകയെന്ന വിചിത്രവും കടുത്തതുമായ നിയമഭേദഗതിയിലാണ് വോട്ടെടുപ്പ് നടക്കുക.
സ്വിറ്റ്സർലൻഡിലെ വലതുപക്ഷ കക്ഷിയായ സ്വിസ് പീപ്പിൾസ് മുന്നോട്ടുവെച്ച ആശയമാണ് സസ്റ്റെയ്നബിലിറ്റി ഇനിഷ്യേറ്റീവ്. നിലവിൽ 91 ലക്ഷത്തിലധികമാണ് സ്വിറ്റ്സർലൻഡിലെ ജനസംഖ്യ. ഇനി രാജ്യത്തെ ജനസംഖ്യ ഒരു കോടിയിൽ കവിയാൻ പാടില്ലായെന്ന നിയമമാണ് വോട്ടെടുപ്പിൽ ജനങ്ങൾ നിർദേശം അംഗീകരിച്ചാൽ നിലവിൽ വരാൻ പോകുന്നത്. പരിസ്ഥിതിക്കുണ്ടാക്കുന്ന ആഘാതം, ഭവനക്ഷാമം തുടങ്ങിയ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടിയാണ് ഇങ്ങനെയൊരു തീരുമാനത്തിലേക്കെത്താൻ കാരണമെന്നാണ് സ്വിസ് പീപ്പിൾസ് പാർടി പറയുന്ന വാദം. അതേസമയം, അരാജകത്വത്തിന് വഴിവെക്കുന്ന നീക്കമായാണ് വോട്ടെടുപ്പിനെ മറ്റ് രാഷ്ട്രീയ പാർടികൾ വിലയിരുത്തുന്നത്.










0 comments