ആരോഗ്യമന്ത്രിയെ പരിഹസിച്ചു എന്നാരോപണം; സിപിഐ എം പ്രവര്‍ത്തകനെതിരെ കലാപാഹ്വാനത്തിന് കേസ്

കെ മുരളീധരൻ
കോഴിക്കോട്: ആരോഗ്യമന്ത്രി കെ മുരളീധരനെ പരിഹസിച്ചു എന്നാരോപിച്ച് സിപിഐ എം പ്രവർത്തകനെതിരെ ഗുരുതര വകുപ്പ് ചുമത്തി കേസെടുത്തു. താമരശ്ശേരി തേറ്റാമ്പുറം സ്വദേശി വിവിനെതിരെയാണ് കലാപാഹ്വാനത്തിന് കേസ് എടുത്തത്.
കെ മുരളീധരന്റെ വാര്‍ത്താ സമ്മേളനത്തിന്റെ വാര്‍ത്തക്ക് 'കിങ്ങിണി മോന്‍' എന്ന് കമന്റ് ചെയ്തു എന്നതാണ് വിവിനെതിരായ കുറ്റം. കോണ്‍ഗ്രസ് നേതാവ് നല്‍കിയ പരാതിയിലാണ് താമരശേരി പൊലീസിന്റെ നടപടി.
കേരളത്തിൽ പകർച്ചവ്യാധി പടർന്നുപിടിക്കുമ്പോഴും നിപാ, ഷിഗല്ല രോഗങ്ങളുടെ ആശങ്ക വർധിക്കുമ്പോഴും ആരോഗ്യവകുപ്പ് നിഷ്ക്രിയമാണെന്ന വിമർശനം ശക്തമായി ഉയരുന്നുണ്ട്. സർക്കാർ മേൽനോട്ടം വഹിക്കേണ്ട പ്രതിരോധ പ്രവർത്തനം പാളിയതോടെ, പകർച്ചവ്യാധി നിയന്ത്രിക്കാനാകാതെ വ്യാപിക്കുകയാണ്. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാനോ ജനങ്ങളുടെ ആശങ്ക പരിഹരിക്കാനോ ആരുമില്ലാത്ത അവസ്ഥയാണ്. അതേസമയം പ്രതിസന്ധിസമയത്ത് ആരോഗ്യവകുപ്പ് ഡയറക്‌ടറെ സ്ഥലംമാറ്റി യുഡിഎഫ് സർക്കാർ പകപോക്കുകയും ചെയ്തു. ഒത്തൊരുമയോടെ നിന്ന് മഹാമാരികളെ പ്രതിരോധിക്കേണ്ട ഘട്ടത്തിൽ ആരോഗ്യമന്തിയും ജില്ലാ ഭരണകൂടവും തമ്മിൽ യാതൊരുവിധ ഏകോപനവുമില്ലാതെയാണ് പ്രവർത്തിക്കുന്നതെന്ന് പ്രതിപക്ഷനേതാവ് പിണറായി വിജയനും ചൂണ്ടിക്കാട്ടിയിരുന്നു.









0 comments