മാസങ്ങളോളം അന്വേഷിച്ചിട്ടും ഒന്നും കണ്ടെത്താനായില്ല; ജെഫ്രി എപ്സ്റ്റീൻ്റേതെന്ന് കരുതപ്പെടുന്ന ആത്മഹത്യക്കുറിപ്പ് പുറത്ത്

ജെഫ്രി എപ്സറ്റീൻ | photo credit: Netflix
ന്യൂയോർക്ക്: ലൈംഗിക കുറ്റവാളി ജെഫ്രി എപ്സറ്റീൻ എഴുതിയതാണെന്ന് കരുതപ്പെടുന്ന ആത്മഹത്യക്കുറിപ്പ് പുറത്ത്. ന്യൂയോർക്കിലെ ഒരു ഫെഡറൽ ജഡ്ജിയാണ് കുറിപ്പ് പുറത്തുവിടാൻ ഉത്തരവിട്ടത്.
മാസങ്ങളോളം അന്വേഷിച്ചിട്ടും കണ്ടെത്താനാകാതിരുന്ന ആത്മഹത്യക്കുറിപ്പ് ഇപ്പോൾ പുറത്തുവന്നത് വിവാദങ്ങൾക്ക് വഴിവെച്ചിരിക്കുകയാണ്. എപ്സ്റ്റീനൊപ്പം ജയിലിൽ കഴിഞ്ഞിരുന്ന കൊലപാതകിയും മുൻ പൊലീസ് ഉദ്യോഗസ്ഥനുമായ നിക്കോളാസ് ടാർടാഗ്ലിയോൺ ഈ കുറിപ്പ് കണ്ടെത്തുന്നതില്‍ പങ്കുവഹിച്ചിട്ടുണ്ടെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങളിൽ വരുന്ന റിപ്പോർട്ട്.
അന്വേഷണ ഉദ്യോഗസ്ഥർക്കെതിരെ രൂക്ഷമായ വിമർശനങ്ങളാണ് എപ്സറ്റീന്റേതെന്ന് പറഞ്ഞ് പുറത്തുവന്ന ആത്മഹത്യക്കുറിപ്പിൽ ഉന്നയിക്കുന്നത്. മാസങ്ങളോളം അവർ അന്വേഷിച്ചിട്ടും ഒന്നും കണ്ടെത്താനായിട്ടില്ലെന്ന് കുറിപ്പിൽ പറയുന്നു. അധികൃതർ കൃത്യമായ അന്വേഷണം നടത്തിയില്ലെന്നും താൻ ജയിലിനുള്ളിൽ മാസങ്ങളോളം പീഡിപ്പിക്കപ്പെട്ടുവെന്നും എപ്സ്റ്റീൻ പറയുന്നു. എപ്സ്റ്റീന്റെ മരണവുമായി ബന്ധപ്പെട്ട രേഖകൾ പുറത്തുവിടണമെന്ന ആവശ്യങ്ങൾ ശക്തമായതിനെ തുടർന്നാണ് കോടതി ഈ കുറിപ്പ് ഇപ്പോൾ പുറത്തുവിട്ടിരിക്കുന്നത്.
2019 ലാണ് വിചാരണ നേരിടുന്നതിനിടെ മെട്രോപൊളിറ്റൻ കറക്ഷൻ സെല്ലിൽ വെച്ച് എപ്സ്റ്റീൻ ആത്മഹത്യ ചെയ്യുന്നത്. എന്നാൽ ആ സമയത്ത് സെല്ലിനുള്ളിലെ ക്യാമറകൾ തകരാറിലായതും സുരക്ഷാ ജീവനക്കാർ ഉറക്കത്തിലായിരുന്നുവെന്നും വന്ന വാർത്തകൾ വലിയ വിവാദങ്ങൾക്ക് കാരണമായിരുന്നു.










0 comments