ഹോർമുസ് തുറന്നു; വിപണിയിലേക്ക് പ്രവേശനം കാത്ത് എട്ട് കോടിയോളം ബാരൽ അസംസ്കൃത എണ്ണ

ദുബായ്: മാസങ്ങൾ നീണ്ട യുദ്ധസമാനമായ പ്രതിസന്ധികൾക്ക് വിരാമമിട്ട് യുഎസും ഇറാനും തമ്മിൽ താൽക്കാലിക സമാധാന കരാർ ഒപ്പുവെച്ചതോടെ ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഊർജ്ജ ഇടനാഴിയായ ഹോർമുസ് കടലിടുക്ക് വീണ്ടും സജീവമാകുന്നു.
പേർഷ്യൻ ഗൾഫിന്റെ പ്രവേശന കവാടത്തിൽ ആഗോള വിപണിയിലേക്ക് പ്രവേശിക്കാൻ കാത്തുക്കിടക്കുന്നത് എട്ട് കോടിയോളം ബാരൽ അസംസ്കൃത എണ്ണയാണെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
അന്താരാഷ്ട്ര ഉപരോധമില്ലാത്ത എണ്ണയുമായി നാൽപ്പതോളം കൂറ്റൻ എണ്ണക്കപ്പലുകളാണ് നിലവിൽ പേർഷ്യൻ ഗൾഫിൽ യാത്രാനുമതിക്കായി നിലയുറപ്പിച്ചിരിക്കുന്നത്. ഇറാനിൽ നിന്നുള്ള എണ്ണയും ചെറുകിട കപ്പലുകളും ഇതിൽ ഉൾപ്പെടാത്തതിനാൽ വിപണിയിലേക്ക് ഒഴുകാൻ തയ്യറായി നിൽക്കുന്ന യഥാർത്ഥ എണ്ണയുടെ അളവ് ഇതിലും വളരെ കൂടുതലായിരിക്കുമെന്നാണ് വിലയിരുത്തൽ.
യുഎസ്-ഇറാൻ സമാധാനക്കരാറും എണ്ണവിലയിലെ ഇടിവുംയുഎസും ഇറാനും തമ്മിൽ ഒപ്പുവെച്ച പുതിയ കരാറനുസരിച്ച് ഹോർമുസ് കടലിടുക്കിലൂടെയുള്ള കപ്പൽ ഗതാഗതം പുനഃസ്ഥാപിക്കാൻ ഇരുരാജ്യങ്ങളും സമ്മതിച്ചിട്ടുണ്ട്. ഇതോടെ മാസങ്ങളായി സ്തംഭിച്ചുപോയ ആഗോള ഊർജ്ജ വിപണി വീണ്ടും ഉണരുകയാണ്.
കരാർ യാഥാർത്ഥ്യമായതോടെ അന്താരാഷ്ട്ര വിപണിയിൽ എണ്ണവിലയിൽ ഇടിവ് രേഖപ്പെടുത്തിയിട്ടുണ്ട്. മുമ്പ് പ്രതിദിനം 1.5 കോടി ബാരലിലധികം അസംസ്കൃത എണ്ണയാണ് ഹോർമുസ് കടലിടുക്ക് വഴി ഏഷ്യൻ രാജ്യങ്ങളിലേക്ക് കയറ്റി അയച്ചിരുന്നത്.
നിലവിൽ 21 വലിയ എണ്ണക്കപ്പലുകൾ ഏഷ്യൻ രാജ്യങ്ങളിലേക്ക് ലക്ഷ്യസ്ഥാനം രേഖപ്പെടുത്തിക്കഴിഞ്ഞു. ഇതിൽ അഞ്ചെണ്ണം ചൈനയിലേക്കും മറ്റ് അഞ്ചെണ്ണം മലേഷ്യ, സിംഗപ്പൂർ എന്നിവിടങ്ങളിലെ ഷിപ്പ്-ടു-ഷിപ്പ് ട്രാൻസ്ഫർ ഹബുകളിലേക്കുമാണ് നീങ്ങുന്നത്. സൗദി അറേബ്യയുടെ മൂന്ന് സൂപ്പർടാങ്കറുകൾ ഒമാൻ ഉൾക്കടലിൽ യാത്ര പുനരാരംഭിച്ചതായും റിപ്പോർട്ടുകളുണ്ട്.








0 comments