ബലാത്സംഗ കേസുകളിൽ സ്ത്രീവിരുദ്ധ പരാമർശങ്ങൾ വേണ്ട; കർശന നിർദേശവുമായി സുപ്രീംകോടതി

ന്യൂഡൽഹി: ബലാത്സംഗ കേസുകളിൽ സ്ത്രീവിരുദ്ധവും സ്ത്രീകളെ അപമാനിക്കുന്ന തരത്തിലുമുള്ള പരാമർശങ്ങൾ വേണ്ടെന്ന് സുപ്രീംകോടതി. ബലാത്സംഗം, ലൈംഗികാതിക്രമം എന്നിങ്ങനെയുള്ള കേസുകളിൽ ലിംഗപരമായ സ്ഥിരംമാതൃകകളും ഇരയെ കുറ്റപ്പെടുത്തുകയോ പരിഹസിക്കുകയോ ചെയ്യുന്നതരത്തിലുള്ള പരാമർശങ്ങളും വേണ്ടെന്നും സുപ്രീംകോടതി പറഞ്ഞു.
ഇത്തരം കേസുകളിൽ കോടതി അതിജീവിതരുടെ കൂടെ നിൽക്കണം. ഇന്ത്യയിലുടനീളമുള്ള 125 വിധിന്യായങ്ങൾ പരിശോധിച്ചശേഷമാണ് കോടതിയുടെ ഈ നിർദേശം. ഇന്നുവരെയുള്ള കോടതി വിധികളിൽ 'മാനം കവർന്നു', 'പാതിവ്രത്യം നഷ്ടപ്പെട്ടു', 'അബല', 'വിശുദ്ധി', 'കാമത്താൽ പ്രേരിതനായി' എന്നിങ്ങനെയുള്ള പരാമർശങ്ങളും ഇത്തരം കേസുകളിൽ കോടതി കണ്ടെത്തിയിരുന്നു.
ഇത് പൂർണമായും ഒഴിവാക്കണമെന്നും അതിജീവിതരോട് കരുണയോടും അനുകമ്പയോടും പെരുമാറേണ്ട ഉത്തരവാദിത്തം കോടതിക്കുണ്ടെന്നും സുപ്രീംകോടതി പറഞ്ഞു.










0 comments