ദുബായിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് അപകടം; മരിച്ചവരിൽ കൊട്ടാരക്കര സ്വദേശിയും

ഷിജിൻ പോൾ
ദുബായ്: ദുബായിൽ വാഹന ഷോറൂമിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തിൽ മലയാളിയുൾപ്പെടെ ഒരാൾ മരിച്ചു. കൊല്ലം കൊട്ടാരക്കര സ്വദേശി ഷിജിൻ പോൾ ആണ് മരിച്ചത്. അപകടത്തിൽ അഞ്ചുപേർക്ക് പരിക്കേറ്റതായാണ് പ്രാഥമിക വിവരം.
ഷെയ്ഖ് സായിദ് റോഡിനോട് ചേർന്നുള്ള ഒരു വാഹന ഷോറൂമിൽ തിങ്കളാഴ്ചയാണ് സ്ഫോടനമുണ്ടായത്. സിലിണ്ടർ പൊട്ടിത്തെറിച്ചതിന്റെ ആഘാതത്തിൽ ഷോറൂം തകർന്നു. ദുബായ് സിവിൽ ഡിഫൻസും പൊലീസും സ്ഥലത്തെത്തി പരിക്കേറ്റവരെ സമീപത്തെ ആശുപത്രികളിലേക്ക് മാറ്റി. അപകടത്തിൽ ഷിജിൻ പോൾ മരിച്ചതായി ബന്ധുക്കൾ സ്ഥിരീകരിച്ചു. മൃതദേഹം നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം നാട്ടിലെത്തിക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു. അപകടത്തിന്റെ കൃത്യമായ കാരണം കണ്ടെത്താൻ അധികൃതർ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.










0 comments