ad
Deshabhimani

ടാൽറോപിൽ സമരവിജയം; കുടിശ്ശികയും ശമ്പളവും ആനുകൂല്യങ്ങളും നൽകും

talrop.jpg

പ്രതീകാത്മക ചിത്രം

വെബ് ഡെസ്ക്

Published on Aug 04, 2026, 05:59 PM | 1 min read

തിരുവനന്തപുരം: ടാൽറോപ് കൂട്ടപ്പിരിച്ചുവിടലിനെത്തുടർന്ന് തൊഴിലാളികൾ നടത്തിയ സമരം വിജയത്തിലേക്ക്. മാനേജ്മെന്റും ജീവനക്കാരും ചേർന്ന് നടത്തിയ ചർച്ചയ്‌ക്കൊടുവിൽ കമ്പനിയിലെ ജീവനക്കാർക്ക് ശമ്പളകുടിശ്ശികയും ശമ്പളവും ആനുകൂല്യങ്ങളും നൽകാൻ തീരുമാനമായി.


പിരിച്ചുവിട്ട ജീവനക്കാർക്കും രാജിവച്ചവർക്കും ആനുകൂല്യങ്ങൾ നൽകുമെന്നും അധികൃതർ അറിയിച്ചു. കുടിശ്ശികയും ശമ്പളവും ഒക്ടോബർ 31 നു മുൻപ് നൽകും. നഷ്ടപരിഹാര തുക ഡിസംബറിൽ നൽകുമെന്നും തുക നിശ്ചയിക്കുന്നതുമായി ബന്ധപ്പെട്ടുള്ള യോഗം നവംബർ ആദ്യവാരം ചേരുമെന്നും ചർച്ചചെയ്ത് തീരുമാനമെടുത്തു.


വ്യവസ്ഥ ലംഘിച്ചാൽ കൂടുതൽ കർശനമായ പ്രതിഷേധപരിപാടികളിലേക്ക് നീങ്ങുമെന്ന് ജീവനക്കാർ അറിയിച്ചു. മൂന്നൂറോളം ജീവനക്കാരെ ഒറ്റയടിക്ക് പിരിച്ചുവിട്ടാണ് ടാൽറോപ് അടച്ചുപൂട്ടാൻ തീരുമാനമായത്. ഇതിനെത്തുടർന്ന് ജീവനക്കാർ സമരത്തിലേക്ക് നീങ്ങിയിരുന്നു.


ടാൽറോപിൽ വ്യാപകമായി നിക്ഷേപകത്തട്ടിപ്പും ജീവനക്കാർ ആരോപിച്ചിരുന്നു. പത്തുവർഷത്തിനിടെ 1000 കോടിയോളം രൂപ പലരിൽനിന്നായി കമ്പനിയുടമകൾ സ്വരൂപിച്ചെന്നാണ്‌ സൂചന. സ്വദേശത്തും വിദേശത്തുമുള്ള നിക്ഷേപകരുണ്ട്‌. സ്ഥലവും കെട്ടിടവും പണവുമായി മുന്നൂറോളംപേർ 50 ലക്ഷംമുതൽ 10 കോടിവരെ നിക്ഷേപിച്ചു.


എന്നാൽ, വാഗ്‌ദാനംചെയ്‌ത ലാഭവിഹിതമോ പ്രതിഫലമോ ജീവനക്കാർക്ക് ലഭിച്ചില്ല. ഫോണിൽ വിളിച്ചപ്പോൾ കിട്ടാതായതോടെയാണ്‌ കമ്പനി പൂട്ടിയ വാർത്ത നിക്ഷേപകർ അറിഞ്ഞത്‌. തിരുവനന്തപുരം പാങ്ങോട്‌ സ്വദേശി സഫീർ നജുമുദ്ദീനാണ്‌ കമ്പനി ചെയർമാൻ.


സഹോദരൻ സോബിൻ നജുമുദ്ദീൻ, കൊല്ലം കടയ്‌ക്കൽ സ്വദേശികളായ അനസ്‌ അബ്‌ദുൾ ഗഫൂർ, ഷമീർ ഖാൻ, അഫീഫ സലിം എന്നിവർ സഹസ്ഥാപകരും. 2015ൽ രൂപീകരിച്ച്‌ 2017ൽ രജിസ്‌റ്റർ ചെയ്യുമ്പോൾ 10 ലക്ഷംരൂപമാത്രമായിരുന്നു മൂലധനം. പലരിൽനിന്നും സ്വീകരിച്ച നിക്ഷേപം ഉപയോഗിച്ചാണ്‌ ഓഫീസുകൾ തുറന്നത്‌.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home