ad
Deshabhimani

പേരാമ്പ്രയിൽ സ്വകാര്യ ബസ്സിനുള്ളിൽ ഡ്രൈവർ ജീവനൊടുക്കിയ നിലയിൽ

HAREESH

ഹരീഷ്

വെബ് ഡെസ്ക്

Published on Aug 04, 2026, 05:50 PM | 1 min read

കോഴിക്കോട്: സ്വകാര്യ ബസ്സിനുള്ളിൽ ഡ്രൈവർ തൂങ്ങിമരിച്ച നിലയിൽ. പേരാമ്പ്ര ബസ് സ്റ്റാൻഡിൽ നിർത്തിയിട്ടിരുന്ന സ്വകാര്യ ബസ്സിനുള്ളിലാണ് ഡ്രൈവറെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. നൊച്ചാട് സ്വദേശി ഹരീഷ് (മോനൂട്ടൻ - 40) ആണ് മരിച്ചത്. ചൊവ്വാഴ്ച രാവിലെയോടെയാണ് ബസ്സിനുള്ളിൽ മൃതദേഹം കണ്ടെത്തിയത്.


പേരാമ്പ്ര - വടകര - ചാനിയംകടവ് റൂട്ടിൽ സർവീസ് നടത്തുന്ന 'ദോസ്ത്' ബസിലെ ഡ്രൈവറാണ് ആത്മഹത്യ ചെയ്ത ഹരീഷ്. തിങ്കളാഴ്ച രാത്രി സർവീസ് അവസാനിപ്പിച്ച ശേഷം ഹരീഷ് ബസ്സിൽ തന്നെയാണ് കിടന്നുറങ്ങിയതെന്നാണ് പ്രാഥമിക നിഗമനം.


വിവരമറിഞ്ഞെത്തിയ പേരാമ്പ്ര പോലീസ് ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി. ശേഷം മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി പേരാമ്പ്ര താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ചതിന് ശേഷം മാത്രമേ കൃത്യമായ മരണകാരണം വ്യക്തമാകൂ എന്ന് പൊലീസ് അറിയിച്ചു.

സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.


(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. മാനസിക വിഷമങ്ങൾ നേരിടുമ്പോൾ 'ദിശ' ഹെൽപ്പ്‌ലൈനിൽ ബന്ധപ്പെടുക: 1056, 0471-2552056)



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home