ഹെയ്തിയിലെ ലോകപൈതൃക കേന്ദ്രമായ സിറ്റാഡൽ ലാഫെറിയറിൽ തിക്കിലും തിരക്കിലും 25 മരണം

മിലോറ്റ്: വടക്കൻ ഹെയ്തിയിലെ പ്രശസ്ത വിനോദസഞ്ചാര കേന്ദ്രമായ സിറ്റാഡൽ ലാഫെറിയർ കോട്ടയിൽ തിക്കിലും തിരക്കിലും പെട്ട് 25 പേർ മരിച്ചു. പരമ്പരാഗത വാര്‍ഷിക ആഘോഷങ്ങൾക്കിടെയാണ് സംഭവം.
അമിതമായ ജനത്തിരക്കും ആൾക്കൂട്ടത്തെ നിയന്ത്രിക്കുന്നതിലുണ്ടായ വീഴ്ചയുമാണ് അപകടത്തിന് കാരണമായതെന്ന് പ്രാഥമിക അന്വേഷണ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. നിലവിൽ 30 ഓളം പേർ വിവിധ ആശുപത്രികളിൽ ചികിത്സയിലാണ്.
സമുദ്രനിരപ്പിൽ നിന്ന് 900 മീറ്റർ (ഏകദേശം 3,000 അടി) ഉയരത്തിലാണ് ഈ കോട്ട സ്ഥിതി ചെയ്യുന്നത്. ബോണറ്റ് എൽ എവെക് (Bonnet à l’Evêque) എന്ന പർവതത്തിന് മുകളിലാണിത്. ഈ ചരിത്ര സ്മാരകത്തിലേക്ക് ആഘോഷ വേളകളിൽ ആയിരക്കണക്കിന് ആളുകളാണ് എത്താറുള്ളത്. ഉൾക്കൊള്ളാവുന്നതിലധികം ആളുകൾ എത്തിയതാണ് ദുരന്തത്തിന്റെ ആഘാതം വർദ്ധിപ്പിച്ചത്. 1982 മുതൽ യു എൻ ലോക പൈതൃക പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുള്ള കോട്ടയാണ്.










0 comments