ശ്രീലങ്കയിൽ ഇന്ധന വില 25 ശതമാനം ഉയർത്തി; പുതിയ വില എത്ര?

ശ്രീലങ്ക: ശ്രീലങ്കയിൽ രണ്ടാഴ്ചയ്ക്കിടെ രണ്ടാം തവണയും ഇന്ധനവില വർധിപ്പിച്ചു. ഇത്തവണ 25 ശതമാനം വർദ്ധനവാണ് രേഖപ്പെടുത്തിയത്. പെട്രോൾ ലിറ്ററിന് 398 രൂപയാക്കി. നേരത്തെ 317 രൂപയായിരുന്നു. ഡീസൽ ലിറ്ററിന് 79 രൂപ വർധിച്ച് 382 രൂപയായി.
ഇന്ധന ഉപഭോഗം കുറയ്ക്കുന്നതിനായി റേഷനിംഗ് ഏർപ്പെടുത്തി. പുതിയ വർധനയിലൂടെ ഉപഭോഗത്തിൽ 15-20% കുറവുണ്ടാകുമെന്ന് സിലോൺ പെട്രോളിയം കോർപ്പറേഷൻ പ്രതീക്ഷിക്കുന്നു. ഇന്ധന പ്രതിസന്ധി കണക്കിലെടുത്ത് പ്രവൃത്തി ദിനം നാലാക്കി. പരമാവധി 'വർക്ക് ഫ്രം ഹോം' രീതി പിന്തുടരാൻ തൊഴിലുടമകൾക്ക് നിർദ്ദേശം നൽകി.
പശ്ചിമേഷ്യയിലെ സംഘർഷത്തെത്തുടർന്ന് ഹോർമുസ് കടലിടുക്ക് അടച്ചതാണ് ശ്രീലങ്കയെ പ്രതിസന്ധിയിലാക്കിയത്. രാജ്യം മുഴുവൻ എണ്ണയും ഇറക്കുമതി ചെയ്യുന്നതിനാൽ യുദ്ധം നീണ്ടുനിൽക്കുന്നത് രാജ്യത്തിന്റെ സാമ്പത്തിക വീണ്ടെടുപ്പിനെ ബാധിക്കുമെന്ന് പ്രസിഡന്റ് അനുര കുമാര ദിസനായകെ മുന്നറിയിപ്പ് നൽകി.










0 comments