102 റോഹിങ്ക്യൻ അഭയാർഥികളെ രക്ഷപ്പെടുത്തി ശ്രീലങ്കൻ നാവികസേന

sreelankan flag
വെബ് ഡെസ്ക്

Published on Dec 20, 2024, 04:49 PM | 1 min read

കൊളംബോ > ശ്രീലങ്കൻ വടക്കുകിഴക്കൻ തീരത്ത്‌ നിന്ന്‌  നൂറിലധികം റോഹിങ്ക്യൻ അഭയാർഥികളെ ശ്രീലങ്കൻ നാവികസേന രക്ഷപ്പെടുത്തി.  മ്യാൻമറിൽ നിന്ന് വരുന്ന അഭയാർഥികളിൽ 25 ഓളം കുട്ടികളായിരുന്നു ഉണ്ടായിരുന്നത്‌.

വ്യാഴാഴ്ചയാണ് മുല്ലൈത്തീവ് ജില്ലയിലെ വെള്ളമുള്ളിവയ്ക്കൽ മേഖലയിൽ മത്സ്യത്തൊഴിലാളികളാണ്‌ ഇവരെ കണ്ടത്. ഓസ്‌ട്രേലിയയിലേക്കോ ഇന്തോനേഷ്യയിലേക്കോ പോകുന്നവരാണ്‌ ഇവരെന്ന്‌ കരുതപ്പെടുന്നുവെന്ന്‌  നാവികസേന വക്താവ് പറഞ്ഞു.

മത്സ്യബന്ധന ട്രോളറിലായിരുന്നു ഇവർ സഞ്ചരിച്ചിരുന്നത്‌. 102 പേരിൽ- 25  കുട്ടികളും ഒരു ഗർഭിണിയുൾപ്പെടെ  40 സ്ത്രീകളുമുണ്ടെന്ന് നാവികസേനാ വക്താവ് പറഞ്ഞു. ഇവരെ കിഴക്കൻ ട്രിങ്കോമാലി തുറമുഖത്ത് എത്തിച്ചിട്ടുണ്ടെന്ന്‌ നാവികസേന അറിയിച്ചു.

2022 ഡിസംബറിൽ ശ്രീലങ്കൻ കടലിൽ 100 ​​ലധികം റോഹിങ്ക്യൻ അഭയാർഥികളെ നേവി സമാനമായി രക്ഷപ്പെടുത്തിയിരുന്നു. യുഎൻ അഭയാർഥി ഏജൻസിയുടെ സഹായത്തോടെയാണ് ഇവരെ തിരിച്ചയച്ചത്.



deshabhimani section

Related News

View More
0 comments
Sort by

Home