സ്പെയ്നിൽ പൊതുപണിമുടക്ക് പ്രഖ്യാപിച്ച് ട്രേഡ് യൂണിയനുകൾ; പ്രക്ഷോഭം ശക്തം

മാഡ്രിഡിൽ തൊഴിലാളികൾ നടത്തിയ പ്രകടനം
മാഡ്രിഡ്: റിയൽ എസ്റ്റേറ്റ് മാഫിയകൾ സൃഷ്ടിച്ച ഭവനപ്രതിസന്ധിയെത്തുടർന്ന് ജനരോഷം ശക്തമായിരിക്കെ സ്പെയിനിൽ പൊതുപണിമുടക്ക് പ്രഖ്യാപിച്ച് ട്രേഡ് യൂണിയനുകൾ. നവംബർ 11നാണ് പണിമുടക്ക്. കഴിഞ്ഞ 14 വർഷത്തിനിടയിലെ രാജ്യത്തെ ആദ്യത്തെ പൊതുപണിമുടക്കായിരിക്കും ഇത്.
പ്രധാനമന്ത്രി പെഡ്രോ സാഞ്ചസിന്റെ ന്യൂനപക്ഷ പുരോഗമന സർക്കാർ പാവപ്പെട്ടവർക്കായി മുന്നോട്ടുവച്ച ഭവനസഹായ പരിപാടി വലതുപക്ഷ കക്ഷികൾ പാർലമെന്റിൽ തള്ളിയതിന് പിന്നാലെയാണ് രാജ്യത്ത് പ്രക്ഷോഭം ശക്തമായത്. പതിറ്റാണ്ടിനിടയിൽ വാടക ഇരട്ടിയായും വീടുകളുടെ വില 90 ശതമാനമായും വർധിച്ചതായാണ് റിയൽ എസ്റ്റേറ്റ് കണക്കുകൾ വ്യക്തമാക്കുന്നത്.
ഇതോടെ നവംബർ 29ന് രാജ്യം പുതിയ ജനവിധി തേടുമെന്ന് പ്രധാനമന്ത്രി പ്രഖ്യാപിച്ചിട്ടുണ്ട്. വൻകിട കോർപ്പറേറ്റുകളുടെയും നിക്ഷിപ്ത താല്പര്യക്കാരുടെയും വെല്ലുവിളികളെ മറികടന്ന് ജനപക്ഷ വികസനവും നവീകരണവും മുന്നോട്ടുകൊണ്ടുപോകാൻ പാർലമെന്റിൽ കൂടുതൽ പുരോഗമന ഭൂരിപക്ഷം നൽകണമെന്നു സാഞ്ചസ് ആഹ്വാനംചെയ്തു.








0 comments