ad
Deshabhimani

കുട്ടികളുടെ സോഷ്യൽ മീഡിയ ഉപയോഗത്തിന് വിലക്ക്; സ്പെയിനും കർശന നടപടിയിലേക്ക്

Spain.jpg
വെബ് ഡെസ്ക്

Published on Feb 06, 2026, 12:50 PM | 1 min read

മാഡ്രിഡ്: കൗമാരക്കാരുടെ സോഷ്യൽ മീഡിയ ഉപയോഗത്തിന് കർശന നിയന്ത്രണം കൊണ്ടുവരാൻ സ്പെയിൻ ഒരുങ്ങുന്നു. 16 വയസ്സിന് താഴെയുള്ള കുട്ടികൾക്ക് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾ ഉപയോഗിക്കുന്നതിന് നിരോധനം ഏർപ്പെടുത്താനാണ് സ്പെയിൻ ഗവൺമെന്റ് പദ്ധതിയിടുന്നത്.


ദുബായിൽ നടന്ന ലോക ഗവൺമെന്റ് ഉച്ചകോടിയിൽ സ്പാനിഷ് പ്രധാനമന്ത്രി പെഡ്രോ സാഞ്ചസാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. സോഷ്യൽ മീഡിയ അഡിക്ഷൻ, ദുരുപയോഗം, അശ്ലീല ഉള്ളടക്കം, സൈബർ അതിക്രമങ്ങൾ എന്നിവയിൽ നിന്ന് കുട്ടികളെ സംരക്ഷിക്കുന്നതിന്റെ ഭാഗമായാണ് ഈ നടപടി.


കുട്ടികൾക്ക് പ്രായപരിധി നിശ്ചയിക്കുന്ന ഏറ്റവും പുതിയ യൂറോപ്യൻ രാജ്യമായി ഇതോടെ സ്പെയിൻ മാറും. നേരത്തെ ഓസ്‌ട്രേലിയ സമാനമായ രീതിയിൽ സോഷ്യൽ മീഡിയ നിരോധനം നടപ്പിലാക്കിയിരുന്നു.


പുതിയ നിയമം നടപ്പിലാക്കുന്നതിന് പാർലമെന്റിന്റെ അംഗീകാരം കൂടി ആവശ്യമാണ്. പ്രായം പരിശോധിക്കുന്നതിനായി കൂടുതൽ ഫലപ്രദമായ സാങ്കേതിക വിദ്യകൾ കൊണ്ടുവരാനും അൽഗോരിതങ്ങൾ കൃത്രിമമായി ഉപയോഗിക്കുന്നത് കുറ്റകരമാക്കാനും സർക്കാർ ലക്ഷ്യമിടുന്നുണ്ട്.


ഫ്രാൻസ്, ഡെന്മാർക്ക്, ഓസ്ട്രിയ എന്നീ രാജ്യങ്ങളും സമാനമായ നിയന്ത്രണങ്ങളെക്കുറിച്ച് ആലോചിക്കുന്നുണ്ട്. എന്നാൽ ഇത്തരം നിരോധനങ്ങൾ പ്രായോഗികമല്ലെന്നാണ് സോഷ്യൽ മീഡിയ കമ്പനികളുടെ വാദം.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home