സ്പെയിനിലേക്ക് അതിർത്തി വഴി കുടിയേറ്റം ചെയ്ത് ആയിരങ്ങൾ; തിക്കിലും തിരക്കിലും 9 മരണം

അതിർത്തി വഴി നീന്തി സെപ്തയിലേക്ക് കുടിയേറുന്നവർ
സെപ്ത: സ്പെയിനിലെ അതിർത്തി വഴി ആയിരക്കണക്കിനാളുകൾ കുടിയേറ്റം ചെയ്ത തിക്കിലും തിരക്കിലും പെട്ട് 9 മരണം. മൊറോക്കോയുമായുള്ള അതിർത്തിപ്രദേശമായ സെപ്ത അതിർത്തിയിലൂടെയാണ് ആയിരങ്ങൾ പലായനം ചെയ്തത്.
അതിർത്തിയിൽ ക്രമസമാധാനം പുനഃസ്ഥാപിക്കാൻ സ്പെയിൻ സൈന്യത്തെ വിന്യസിക്കുമെന്ന് അധികൃതർ അറിയിച്ചു. വ്യാഴാഴ്ചയാണ് അതിർത്തി വേലി തകർത്ത് വൻ ജനാവലി രാജ്യത്തേക്ക് ഇരച്ചുകയറിയത്. ഈ തിക്കിലും തിരക്കിലും പെട്ടാണ് നിരവധിപേർക്ക് ജീവൻ നഷ്ടമായത്.
വെള്ളത്തിൽ ഒഴുകിനടക്കുന്ന നിലയിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. ഇനിയും ആളുകൾക്ക് ജീവൻ നഷ്ടമായോ എന്നതിൽ വ്യക്തതയില്ലെന്നും അധികൃതർ അറിയിച്ചു. എത്രപേരാണ് അതിർത്തി കടന്നത് എന്ന കൃത്യമായ എണ്ണമില്ല. സംഭവത്തിൽ മൊറോക്കൻ ഭരണകൂടം ഇതുവരെ പ്രതികരിച്ചിട്ടില്ല.
സെപ്തയിൽ എത്തിച്ചേരാൻ, കുടിയേറ്റക്കാർ പലപ്പോഴും മൊറോക്കൻ നഗരമായ ഫ്ണിഡെക്കിൽ നിന്ന് നീന്തിയാണ് സ്പാനിഷ് പ്രദേശത്ത് എത്തുന്നത് (ഏകദേശം 3.1 മൈൽ അല്ലെങ്കിൽ 5 കിലോമീറ്റർ ദൂരം).
വെറും രണ്ടുദിവസത്തിനകം 8000 ത്തിലധികം കുടിയേറ്റക്കാരാണ് അതിർത്തിയിലൂടെ നീന്തി സെപ്തയിലേക്ക് പ്രവേശിച്ചത്. ഇനി ഇവരെ കണ്ടെത്തുക ദുർഘടമാണെന്നും സംഘർഷം ഒഴിവാക്കാൻ പരമാവധി ശ്രമിക്കുകയാണെന്നും സ്പെയിൻ അറിയിച്ചു.










0 comments