Deshabhimani

ഇറാഖിലെ അവസാന യുസ് താവളവും പിൻവലിച്ചു; രണ്ടു പതിറ്റാണ്ട് നീണ്ട സൈനിക അധിനിവേശത്തിന് അറുതി

us iraq
വെബ് ഡെസ്ക്

Published on Sep 30, 2026, 12:13 PM | 2 min read

ബാഗ്ദാദ്: രണ്ട് പതിറ്റാണ്ടിലേറെ നീണ്ട സായുധ അധിനിവേശത്തിന് വിരാമമിട്ട് ഇറാഖിലുള്ള അമേരിക്കൻ സൈന്യം അവസാന താവളങ്ങളിൽ നിന്നും പിൻവാങ്ങുന്നു. ഇറാഖിന്റെ കൈവശം രാസായുധങ്ങൾ ഉണ്ടെന്ന് ആരോപിച്ച് തുടങ്ങിയ യുദ്ധം ഈ നൂറ്റാണ്ടിന്റെ തുടക്കത്തിലെ ഏറ്റവും വലിയ അധിനിവേശങ്ങളിൽ ഒന്നായിരുന്നു. പ്രസഡന്റ് സദ്ദാം ഹുസൈനെ അമേരിക്കൻ സൈന്യം പിടികൂടി വിചാരണ ചെയ്ത് തൂക്കിലേറ്റി.


ഇറാഖിൽ നിന്നുള്ള സൈനിക പിൻമാറ്റം സെപ്തംബര്‍ 30 ബുധനാഴ്ചയോടെ പൂര്‍ത്തിയാകും എന്നാണ് ഔദ്യോഗിക വിശദീകരണം. രണ്ടാഴ്ചയ്ക്കകം തീര്‍ക്കുമെന്ന് പറഞ്ഞ് ഇസ്രയേൽ സഹായത്തോടെ ഇറാനെതിരെ ആരംഭിച്ച യുദ്ധം ലോകത്തെ തന്നെ അനിശ്ചിതത്വത്തിലാക്കി തുടരുന്ന സാഹചര്യത്തിൽ കൂടിയാണ് ഇറാഖിലെ പിൻമാറ്റം.


ഇറാഖിന്റെ 1990 ലെ കുവൈത്തിന് എതിരായ കടന്നു കയറ്റത്തിന് പിന്നാലെയാണ് യു എസ് ഇറാഖിനെ ലക്ഷ്യമാക്കിയത്. മാരക സംഹാരികളായ രാസായുധങ്ങൾ ഉണ്ടെന്ന് ആരോപിച്ചായിരുന്നു 2003 ലെ അമേരിക്കയുടെ അധിനിവേശം. ഇതിനിടെ 4,500 ലധികം അമേരിക്കൻ സൈനികര്‍ കൊല്ലപ്പെട്ടു.


2011 ൽ പ്രസിഡന്റ് ബരാക് ഒബാമയുടെ കാലത്ത് സൈനിക പിൻമാറ്റം നടത്തിയിരുന്നു. പിന്നീട് ഇസ്ലാമിക് സ്റ്റേറ്റിനെ ഇല്ലായ്മ ചെയ്യാൻ എന്ന പേരിൽ 2014 ൽ സൈന്യം തിരിച്ചെത്തി. പിന്നീട് 2024-ൽ ജോ ബൈഡൻ ഭരണകൂടവുമായി ഉണ്ടാക്കിയ കരാര്‍ പ്രകാരമാണ് ഇപ്പോൾ പൂര്‍ണ പിൻമാറ്റം. ഇറാന്റെ കരുത്തും മേഖലയിലെ സ്വാധീനവും നിര്‍ണായകമാണ്. ഇസ്ലാമിക് സ്റ്റേറ്റ് പോലുള്ള തീവ്രവാദി സംഘടനകളുടെ സാന്നിധ്യവും ഇപ്പോഴും വെല്ലുവിളിയായി നിലനിൽക്കുന്നു.


saddam hussain


അഞ്ച് ലക്ഷത്തിലധികം മനുഷ്യരെ

കൊന്നൊടുക്കിയ യുദ്ധം


ഇറാഖിലെ അമേരിക്കയുടെ അധിനിവേശത്തിൽ ഇരകളാക്കപ്പെട്ടത് അഞ്ച് ലക്ഷത്തിലധികം മനുഷ്യരാണ്. വിവിധ അന്താരാഷ്ട്ര പഠനങ്ങളും 'ഇറാഖ് ബോഡി കൗണ്ട്' പോലുള്ള സംഘടനകളുടെ കണക്കുകളും പ്രകാരം രണ്ട് ലക്ഷം സിവിലിയൻമാര്‍ നേരിട്ടുള്ള യുദ്ധത്തിൽ മാത്രം കൊല്ലപ്പെട്ടിട്ടുണ്ട്.


പട്ടിണിയും ദാരിദ്ര്യവും നിരന്തര രോഗങ്ങളും മൂലം മൂന്ന് ലക്ഷത്തോളം മനുഷ്യര്‍ പരോക്ഷമായും യുദ്ധത്തിന്റെ ഇരകളായി. ഇവയ്ക്ക് പുറമെ പതിനായിര കണക്കിന് ഇറാഖി സൈനികരും പോരാട്ട സംഘങ്ങളും കൊല്ലപ്പെട്ടു. ദശലക്ഷ കണക്കിന് ആളുകൾ വീടുകളും ആശ്രയവും നഷ്ടപ്പെട്ട് നിരാലംബരാക്കപ്പെട്ടു. അധിനിവേശത്തിന് ശേഷം യു എൻ ഇടപെട്ട് നടത്തിയ പരിശോധനകളിൽ അമേരിക്ക ആരോപിച്ച യാതൊരു മാരക ആയുധ ശേഖരവും ഇറാഖിൽ കണ്ടെത്തിയിരുന്നില്ല.


അമേരിക്കൻ ഇടപെടൽ ഇാഖിനെ ഒരു രാജ്യം എന്ന നിലയ്ക്ക് ദുര്‍ബലമാക്കി. ഷിയ, കുര്‍ദ്ദ്, സുന്നി വിഭാഗങ്ങൾ പരസ്പരം പോരടിച്ചു. ഒരു ഘട്ടത്തിൽ രാജ്യത്തിന്റെ മൂന്നിലൊന്ന് ഭാഗവും ഇസ്ലാമിക് സ്റ്റേറ്റ് നിയന്ത്രിച്ച ഘട്ടം ഉണ്ടായി. അടിസ്ഥാന സാമ്പത്തിക പ്രവര്‍ത്തനങ്ങൾ തകര്‍ന്നു. അതുവരെ എണ്ണവിപണിയിൽ മുന്നേറിയിരുന്ന രാജ്യം പൂര്‍ണമായും പിന്തള്ളപ്പെട്ടു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home