പട്ടാള നിയമം, ദക്ഷിണ കൊറിയയുടെ മുൻ പ്രധാനമന്ത്രിക്ക് 23 വര്‍ഷം തടവ്

സിയോൾ:ദക്ഷിണ കൊറിയയിൽ 2024-ൽ അന്നത്തെ പ്രസിഡന്റ് യൂൻ സുക് യോൾ പട്ടാള നിയമം ഏർപ്പെടുത്തിയത് ഒരു കലാപമാണെന്ന് കൊറിയൻ കോടതി വിധി. സുക് യോളിന്റെ പ്രധാനമന്ത്രിയായിരുന്ന ഹാൻ ഡക്ക്-സൂ വിന് കലാപത്തിലെ പങ്കാളിത്ത കുറ്റത്തിന് 23വർഷം തടവ്ശിക്ഷ വിധിച്ചു.
2024ഡിസംബറിലെ പട്ടാള നിയമം ഏർപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട കലാപ കുറ്റത്തിന് ശിക്ഷിക്കപ്പെട്ട ആദ്യത്തെ മന്ത്രിസഭാ അംഗമാവുകയാണ് മുൻ പ്രധാനമന്ത്രി ഹാൻ ഡക്ക്-സൂ. പ്രസിഡന്റ് യൂണും മറ്റ് കൂട്ടാളികളും ഉൾപ്പെടുന്നവര്‍ക്കുള്ള ശിക്ഷ ഇനിയും പ്രഖ്യാപിക്കാനിരിക്കുന്നു.
കലാപം യൂണിന്റെ ഇംപീച്ച്‌മെന്റിലേക്കും ഒടുവിൽ അദ്ദേഹത്തെ സ്ഥാനത്തുനിന്ന് പുറത്താക്കുന്നതിലേക്കും നയിച്ചിരുന്നു.യൂണിന് വധശിക്ഷ നൽകണമെന്ന് സ്വതന്ത്ര അഭിഭാഷകര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.ഫെബ്രുവരി 19ന് യൂണിന്റെ കലാപ കുറ്റങ്ങളിൽ സിയോൾ സെൻട്രൽ ഡിസ്ട്രിക്റ്റ് കോടതി വിധി പറയും.
Related News
പ്രസിഡന്റ് യൂൺ സുക് യോളിന് ജനുവരി ആദ്യം ഒരു കേസിൽ അഞ്ച് വർഷം തടവ് വിധിച്ചിരുന്നു. പട്ടാള നിയമം പ്രഖ്യാപിച്ചതുമായി ബന്ധപ്പെട്ട കേസിൽ സോൾ സെൻട്രൽ ഡിസ്ട്രിക്റ്റ് കോടതിയുടെ ആയിരുന്നു വിധി.യൂണിനെതിരായി നിലവിലുള്ള എട്ട് ക്രിമിനൽ കേസുകളിൽ ആദ്യ വിധിയായിരുന്നു. പ്രധാന കേസുകൾ ഇനിയും വരാനിരിക്കയാണ്.










0 comments