ഇസ്രയേലിന് ആയുധങ്ങളുമായി എത്തുന്ന കപ്പലുകൾ തടയും

photo credit:x
വാഷിങ്ടണ്‍: ഇസ്രയേലിലേക്ക് ആയുധങ്ങളുമായി പോകുന്ന കപ്പലുകൾ തുറമുഖങ്ങളിൽ പ്രവേശിക്കുന്നത് തടയുമെന്ന് ദക്ഷിണാഫ്രിക്കയും മലേഷ്യയും കൊളംബിയയും.
വിവിധ രാജ്യങ്ങളുടെ സഹായത്തോടെ ഇസ്രയേല്‍ നിരന്തരം അന്താരാഷ്ട്ര നിയമം ലംഘിക്കുകയാണെന്ന് -ദക്ഷിണാഫ്രിക്കൻ പ്രസിഡന്റ് സിറിൽ റമഫോസ, മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിം, കൊളംബിയൻ പ്രസിഡന്റ് ഗുസ്‌താവോ പെട്രോ എന്നിവർ ഫോറിൻ പോളിസി മാഗസിൻ പ്രസിദ്ധീകരിച്ച സംയുക്ത ലേഖനത്തിൽ വ്യക്തമാക്കി. ഗാസയെ ഏറ്റെടുക്കാനുള്ള ട്രംപിന്റെ പദ്ധതിയെയും ലേഖനം വിമര്‍ശിച്ചു.









0 comments